അമേരിയ്ക്ക വെടിവയ്പ് കൊലപാതകങ്ങളിലും ആത്മഹത്യകളിലും മുന്‍നിരയില്‍ സ്ഥാനം; ആഗോളതലത്തില്‍ വര്‍ഷത്തില്‍ ഇത്തരത്തില്‍ മരിക്കുന്നവര്‍ രണ്ടരലക്ഷം; ഇതില്‍ പകുതിയും സംഭവിക്കുന്നത് യുഎസ് അടക്കം ആറ് രാജ്യങ്ങളില്‍

അമേരിയ്ക്ക വെടിവയ്പ് കൊലപാതകങ്ങളിലും ആത്മഹത്യകളിലും മുന്‍നിരയില്‍ സ്ഥാനം; ആഗോളതലത്തില്‍ വര്‍ഷത്തില്‍ ഇത്തരത്തില്‍ മരിക്കുന്നവര്‍ രണ്ടരലക്ഷം; ഇതില്‍ പകുതിയും സംഭവിക്കുന്നത് യുഎസ് അടക്കം ആറ് രാജ്യങ്ങളില്‍
ലോകമാകമാനം തോക്ക് കൊണ്ട് വെടിയേറ്റ് വര്‍ഷം തോറും മരിക്കുന്നവരുടെ എണ്ണം രണ്ടര ലക്ഷമായി ഉയര്‍ന്നുവെന്നും ഇതില്‍ യുഎസിന് മുന്‍നിരയിലാണ് സ്ഥാനമാണെന്നും ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു.ഇത്തരം കൊലപാതകങ്ങളുടെ പകുതിയും യുഎസ് അടക്കമുള്ള ആറ് രാജ്യങ്ങളിലാണ് സംഭവിക്കുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്.പൊതുജനാരോഗ്യത്തിനും സുരക്ഷ്‌ക്കും കടുത്ത ഭീഷണിയുണ്ടാക്കുന്ന പ്രശ്‌നമാണിതെന്നാണ് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷനില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പഠനം ഇന്നലെ മുന്നറിയിപ്പേകുന്നു.

ആഗോളതലത്തില്‍ വെടിവയ്പ് കൊലപാതകങ്ങള്‍ വര്‍ധിച്ച് വരന്നുവെന്ന് ഏറ്റവും പുതിയ വാര്‍ത്തകളില്‍ നിന്ന് തന്നെ വെളിപ്പെട്ടിരുന്നു. എന്നാല്‍ ഏറ്റവും പുതിയ ഈ പഠനത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത് അതിലും ഭീകരമായ കണക്കുകളാണ്. 1990ല്‍ ലോകമാകമാനം 209,000 വെടിവയ്പ് കൊലപാതകങ്ങളാണുണ്ടായിരുന്നതെങ്കില്‍ 2016ല്‍ അത് 251,000ആയി വര്‍ധിച്ചിരിക്കുകയാണ്. അതായത് ഒരു ലക്ഷത്തില്‍ നാല് പേര്‍ വെടിയേറ്റ് മരിക്കുന്നുണ്ട്.

2016ല്‍ മൂന്നില്‍ രണ്ട് മരണങ്ങളും കൊലപാതകങ്ങളായിരുന്നു. യുഎസില്‍ വെടിവച്ച് കൊല്ലപ്പെട്ടവരേക്കാള്‍ ആ വര്‍ഷം വെടിവച്ച് സ്വയം ജീവനെടുത്തവര്‍ കൂടുതലാണ്. എത്രത്തോളം തോക്കുകള്‍ യുഎസിലുണ്ടെന്നാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നാണ് പുതിയ പഠനത്തിന്റെ ലീഡ് ഓഥറായ ഡോ. ക്രിസ്റ്റഫര്‍ മുറെ എടുത്ത് കാട്ടുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് വാഷിംഗ്ടണിലെ ഹെല്‍ത്ത് മെട്രിക്‌സ് പ്രഫസറാണ് അദ്ദേഹം.തോക്കുപയോഗിച്ചുള്ള ആത്മഹത്യകള്‍ പഠനത്തിന് വിധേയമാക്കിയ 195 രാജ്യങ്ങളിലും പെരുകി വരുന്നുവെന്നാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്. പ്രത്യേകിച്ചും സെന്‍ട്രല്‍ അമേരിക്കയിലും സൗത്ത് അമേരിക്കയിലും ഇത് പെരുകി വരുകയാണ്.ബ്രസീല്‍, കൊളംബിയ, ഗ്വാട്ടിമാലി, മെക്‌സിക്കോ, വെനിസ്വല, യുഎസ് എന്നീ ആറ് രാജ്യങ്ങളിലാണ് തോക്ക് കൊലപാതകങ്ങളില്‍ പകുതിയും അരങ്ങേറുന്നത്.Other News in this category4malayalees Recommends