കാജല്‍ അഗര്‍വാളിനെ പൊതുവേദിയില്‍ വെച്ച് ചുംബിച്ചു, എന്ത് കൊണ്ട് എനിക്ക് കാജലിനെ ചുംബിച്ചു കൂടാ..? പുലിവാലുപിടിച്ച് ഛായാഗ്രാഹകന്‍

കാജല്‍ അഗര്‍വാളിനെ പൊതുവേദിയില്‍ വെച്ച് ചുംബിച്ചു, എന്ത് കൊണ്ട് എനിക്ക് കാജലിനെ ചുംബിച്ചു കൂടാ..? പുലിവാലുപിടിച്ച് ഛായാഗ്രാഹകന്‍
തെന്നിന്ത്യന്‍ സുന്ദരി കാജല്‍ അഗര്‍വാളിനെ പൊതുവേദിയില്‍ വെച്ച് ചുംബിച്ച് ഛായാഗ്രാഹകന്‍. കാജലിന്റെ പുതിയ തെലുങ്ക് ചിത്രം കവചത്തിന്റെ ടീസര്‍ ലോഞ്ചിങ്ങിനിടെയാണ് സംഭവം.ഛോട്ടാ കെ നായിഡു കാജലിനെ പരസ്യമായി ചുംബിക്കുകയായിരുന്നു.ഹൈദരാബാദില്‍ വച്ച് നടന്ന ചടങ്ങില്‍ തനിക്കൊപ്പം പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി പറയുകയായിരുന്നു കാജല്‍.

അതിനിടെ ഛോട്ടോ കെ.നായിഡുവിന്റെ പേര് പറഞ്ഞ് നന്ദി പറഞ്ഞപ്പോള്‍ നായിഡു അപ്രതീക്ഷിതമായി കാജലിന്റെ കവിളില്‍ ചുംബിക്കുകയായിരുന്നു. സിനിമയുടെ അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും മാധ്യമപ്രവര്‍ത്തകരും തിങ്ങിനിറഞ്ഞ സദസ്സില്‍ ഛോട്ടാ കെ.നായിഡുവിന്റെ പ്രവൃത്തി വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു. ഇതോടെ വിശദീകരണവുമായി നായിഡു എത്തി.

മെഹ്റീന്‍ കൗര്‍ കാജലിനെ ചുംബിച്ചു. അപ്പോള്‍ സംഗീത സംവിധായകന്‍ തമന്‍ പറഞ്ഞു, എനിക്കും കാജല്‍ അഗര്‍വാളിനെ ചുംബിക്കണം. എനിക്ക് അങ്ങനെ ചെയ്യാന്‍ സാധിക്കില്ലെന്നും അയാള്‍ പറഞ്ഞു. എന്ത് കൊണ്ട് എനിക്ക് കാജലിനെ ചുംബിച്ചു കൂടാ..? അതുകൊണ്ടാണ് കാജലിനെ ചുംബിച്ചത്' എന്നായിരുന്നു ഛോട്ടാ നായിഡുവിന്റെ വിശദീകരണം. ചടങ്ങിനെത്തിയവരില്‍ പലരും ഛോട്ടാ നായിഡുവിന്റെ പ്രവര്‍ത്തിയെ ശക്തമായി വിമര്‍ശിച്ചു. സോഷ്യല്‍ മീഡിയയിലും നായിഡുവിനെതിരെ പ്രതിഷേധം ഉയരുകയാണ്.

തെലുങ്കിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ ബെല്ലംകൊണ്ട ശ്രീനിവാസ് നായകനാവുന്ന പുതിയ ചിത്രമാണ് കവചം. ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത് കാജല്‍ അഗര്‍വാളാണ്. ഇവര്‍ക്കൊപ്പം ബോളിവുഡ് താരം നീല്‍നിതിന്‍ മുകേഷ്, മെഹ്റീന്‍ പിര്‍സദ,ഹര്‍ഷവര്‍ദ്ധന്‍ റാണെ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

Other News in this category4malayalees Recommends