ഫാമിലി തെറാപ്പിസ്റ്റും വേള്‍ഡ് ഫീസ് മിഷന്‍ മിഷന്‍ ഡയറക്ടറുമായ റവ സി ഡോ ജോവാന്‍ ചുങ്കപ്പുര ബ്രിസ്റ്റോളില്‍

ഫാമിലി തെറാപ്പിസ്റ്റും വേള്‍ഡ് ഫീസ് മിഷന്‍ മിഷന്‍ ഡയറക്ടറുമായ റവ സി ഡോ ജോവാന്‍ ചുങ്കപ്പുര ബ്രിസ്റ്റോളില്‍

ബ്രിസ്‌റ്റോള്‍ ഫിഷ്‌പോണ്ട്‌സ് സെന്റ് ജോസഫ് ദേവാലയത്തില്‍ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിലെ വുമണ്‍സ് ഫോറം അംഗങ്ങള്‍ക്ക് വേണ്ടി മെഡിക്കല്‍ മിഷന്‍ സന്യാസ സമൂഹത്തിലെ അംഗവും ഫാമിലി തെറാപ്പിസ്റ്റും ക്ലിനിക്കല്‍ സൈക്കോളജിയില്‍ ഡോക്ടറേറ്റും വേള്‍ഡ് ഫീസ് മിഷന്റെ ഫാമിലി മിഷന്‍ ഡയറക്ടറുമായ റവ ഡോ ജോവാന്‍ ചുങ്കപ്പുര നവംബര്‍ 16 ന് വൈകുന്നേരം 5 മുതല്‍ 9.30 വരെ സെന്റ് ജോസഫ് ഹാളില്‍ വച്ച് ക്ലാസുകള്‍ നയിക്കും.


ആധുനിക പേരന്റിങ്ങിലെ വെല്ലുവിളികളും വിഷമതകളും തരണം ചെയ്യാന്‍ അമ്മമാരെ പ്രാപ്തമാക്കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായാണ് ഡോ ജോവാന്‍ ബ്രിസ്‌റ്റോളിലെത്തുന്നത്. ഈ സുവര്‍ണ്ണാവസരം എല്ലാ അമ്മമാരും പ്രയോജനപ്പെടുത്തണമെന്ന് എസ്ടിഎസ്എംസിസി വികാരി റവ ഫാ പോള്‍ വെട്ടിക്കാട്ട് കൈക്കാരന്മാരായ ലിജോ പടയാട്ടില്‍, പ്രസാദ് ജോണ്‍, ജോസ് മാത്യു എന്നിവര്‍ സസ്‌നേഹം അറിയിച്ചു.

രജിസ്‌ട്രേഷനായി ബന്ധപ്പെടുക

വുമണ്‍സ് ഫോറം റീജണല്‍ കോര്‍ഡിനേറ്റര്‍ മിനി സ്‌കറിയ

വുമണ്‍സ് ഫോറം യുണിറ്റ് കോര്‍ഡിനേറ്റര്‍ ലിജി ടോമി
Other News in this category4malayalees Recommends