പ്രശസ്ത കുടുംബ പ്രേഷിതന്‍, ബ്രദര്‍ സന്തോഷ് ടി വെയില്‍സിലെ ബാരിയില്‍ നവംബര്‍ 17 ന്

പ്രശസ്ത കുടുംബ പ്രേഷിതന്‍, ബ്രദര്‍ സന്തോഷ് ടി  വെയില്‍സിലെ ബാരിയില്‍ നവംബര്‍ 17 ന്

ക്രിസ്റ്റീന്‍ ശുശ്രുഷകളുടെ നെടുംതൂണുകളിലൊരാളായ ബ്രദര്‍ സന്തോഷ് ടി തന്റെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ ലളിതവും പ്രായോഗികവുമായ നിദ്ദേശങ്ങളും ദൈവവചനത്തിന്റെ കരുത്തും പുതിയ ഉള്‍ക്കാഴ്ചയും നിറഞ്ഞ നല്ല കുറെ നിമിഷങ്ങള്‍ വെയില്‍സിലെ വിശ്വാസികളുമായി ചിലവഴിക്കുവാന്‍, ബാരി, സെന്റ് ഹെലെന്‍സ് പള്ളിയില്‍ നാളെ, നവംബര്‍ 17ന് എത്തുന്നു. 2033 ക്രിസ്തുവിന്റെ ജൂബിലി വര്‍ഷമായി കൊണ്ടാടുബോള്‍ യുവജനങ്ങളെ ഒരുക്കി എടുക്കുക എന്ന ചുമതല സന്തോഷ് ടി എന്ന സുവിശേഷകനെയാണ് കാതോലിക്കാ സഭ ഭരമേല്പിച്ചിരിക്കുന്നത്. മാതാപിതാക്കള്‍ക്കുള്ള കുടുംബ ധ്യാനങ്ങള്‍, ബാലികാബാലന്മാര്‍ക്കുള്ള ക്രിസ്റ്റീന്‍ ധ്യാനങ്ങള്‍, കൊച്ചുകുട്ടികള്‍ക്കുള്ള ഏയ്ഞ്ചല്‍സ് ധ്യാനങ്ങള്‍ എന്നിവയിലൂടെ ആയിരക്കണക്കിന് മാതാപിതാക്കളുടെയും കുട്ടികളുടെയും പ്രശ്‌നങ്ങളെ അടുത്തറിയുകയും കുരുക്കഴിക്കുന്നതില്‍ സുപ്രധാന പങ്കു വഹിക്കുകയും ചെയ്ത അതീവ സമ്പന്നമായ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ബ്രദര്‍ സതോഷ് ടി തന്റെ സുവിശേഷവത്കരണം തുടരുന്നത്.


കാലത്തിന്റെ അലയടികള്‍ക്കെതിരെ നീങ്ങാന്‍ ആത്മനിറവോടെ മുന്നേറാന്‍ സഭയിലെ വിശ്വാസികളെ സഹായിക്കുവാനയെത്തുന്ന ബ്രദര്‍ സന്തോഷ് ടി യോടൊത്തു ചേരുവാന്‍ നവംബര്‍ 17ന് രാവിലെ 10 മുതല്‍ വൈകുന്നേരം 5.30 വരെ ബാരി സെന്റ് ഹെലെന്‍സ് പള്ളി ഹാളില്‍ പ്രാര്‍ത്ഥനയും ആത്മീയ പ്രഭാഷണങ്ങളും ഉണ്ടായിരിക്കും. വൈകുന്നേരം 6.30 ന്റെ കുര്‍ബാനക്ക് ശേഷം സ്പിരിച്യുല്‍ ഷെയറിങ്ങിനു അവസരം ഉണ്ടായിരിക്കും. മാതാപിതാക്കള്‍ക്കും യുവജങ്ങള്‍ക്കും വളരെ അനുഗ്രഹപൂര്ണമായ ഈ ദിവസത്തിലേക്ക് വെയില്‍സിലെ എല്ലാവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി പള്ളി കമ്മറ്റി അറിയിച്ചു.


സെന്റ് ഹെലെന്‍സ് പള്ളിയുടെ അഡ്രസ് : കോര്‍ട്ട് റോഡ്, സി എഫ് 63 4 ഇ ടി, (CF63 4ET) ബാരി.

Other News in this category4malayalees Recommends