പ്രേമത്തിലെ ശംഭുവിന് മാംഗല്യം, നീണ്ടകാലത്തെ പ്രണയത്തിനൊടുവില്‍ രജിസ്റ്റര്‍ വിവാഹം, ഫോട്ടോസ് കാണാം

പ്രേമത്തിലെ ശംഭുവിന് മാംഗല്യം, നീണ്ടകാലത്തെ പ്രണയത്തിനൊടുവില്‍ രജിസ്റ്റര്‍ വിവാഹം, ഫോട്ടോസ് കാണാം

പ്രേമത്തിലെ ശംഭു വിവാഹിതനായി. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് പ്രിയസഖിയെ സ്വന്തമാക്കിയത്. നടന്‍ ശബരീഷ് വര്‍മ അസോസിയേറ്റ് ആര്‍ട് ഡയറക്ടറായിരുന്ന അശ്വിനി കെയ്‌ലിന്റെ കഴുത്തില്‍ മിന്നുകെട്ടി. ഇരുവരുടേതും റജിസ്റ്റര്‍ വിവാഹമാണ് നടത്തിയത്. വലിയ ആര്‍ഭാടമോ പ്രചരണമോ വിവാഹത്തിന് ഉണ്ടായിരുന്നില്ല. വിവാഹശേഷം ഞായറാഴ്ച കൊച്ചിയില്‍ സുഹൃത്തുക്കള്‍ക്കായി റിസപ്ഷന്‍ സംഘടിപ്പിച്ചിരുന്നു. ആസിഫ് അലി, വിനയ് ഫോര്‍ട്ട് അടക്കമുളള താരങ്ങള്‍ ചടങ്ങിനെത്തി.


പ്രേമത്തിലെ ശംഭു എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതനായ ശബരീഷ് അഭിനേതാവും ഗാന രചയിതാവുമാണ്. നേരം സിനിമയിലെ രാജേഷ് മുരുകേശന്റെ സംഗീതസംവിധാനത്തില്‍ ശബരീഷ് വര്‍മ പാടിയ പിസ്ത ഗാനം തരംഗമായിരുന്നു.

അരുണ്‍ ജോര്‍ജ് കെ. ഡേവിഡ് സംവിധാനം ചെയ്ത ലഡു, മൊഹ്സിന്‍ കാസിമിന്റെ ചിത്രം എന്നിവയാണ് ശബരീഷിന്റെ പുതിയ വരാനിരിക്കുന്ന ചിത്രം.


Other News in this category4malayalees Recommends