പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് വീഡിയോ പ്രചരിപ്പിച്ചു ; മൂന്നുപേര്‍ പിടിയിലായി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് വീഡിയോ പ്രചരിപ്പിച്ചു ; മൂന്നുപേര്‍ പിടിയിലായി
ബിഹാറിലെ നവാഡയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍. മൂന്നു മാസം മുമ്പ് നടന്ന സംഭവത്തിലാണ് നടപടി.

അഞ്ച് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കി. മൂന്നു പ്രതികളെ പിടികൂടി. രാഹുല്‍ കുമാര്‍, അങ്കത് കുമാര്‍, രമേശ് വിശ്വകര്‍മ്മ എന്നിവരാണ് പിടിയിലായത്.

പെണ്‍കുട്ടിയുമായി രാഹുലിന് പരിചയമുണ്ടായിരുന്നു. തന്റെ പല ചരക്ക് കടയുടെ ഗോഡൗണില്‍ കൂട്ടിക്കൊണ്ടുപോയ ശേഷം നാലു സുഹൃത്തുക്കള്‍ക്കൊപ്പം പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.ബലാത്സംഗ ദൃശ്യങ്ങള്‍ ചിത്രീകരിച്ച ശേഷം ഇതുപയോഗിച്ച് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. ഞായറാഴ്ച ഇവര്‍ വീഡിയോ പ്രചരിപ്പിച്ചു. തുടര്‍ന്നാണ് റെയ്ഡ് നടത്തി മൂന്നു പ്രതികളെയും പിടിച്ചത് .

Other News in this category4malayalees Recommends