സംസ്ഥാനത്ത് എച്ച്1എന്‍1 പടരുന്നു, 481പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു,രോഗം ബാധിച്ച് 26പേര്‍ മരിച്ചു

സംസ്ഥാനത്ത് എച്ച്1എന്‍1 പടരുന്നു, 481പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു,രോഗം ബാധിച്ച് 26പേര്‍ മരിച്ചു
സംസ്ഥാനത്ത് എച്ച്1എന്‍1 പടര്‍ന്ന് പിടിച്ച് 26പേര്‍ മരിച്ചു. ഇതുവരെ 481 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മുന്‍പും എച്ച് വണ്‍ എന്‍ വണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വൈറസ് തദ്ദേശീയമായി തന്നെ ഉള്ളതും മഴയുള്ള കാലാവസ്ഥയും രോഗ പകര്‍ച്ചയ്ക്ക് കാരണമാകുന്നുണ്ട്. രാജ്യത്താകെ രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥിതിയാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.

നിരീക്ഷണം ശക്തമാക്കിയതിനാല്‍ രോഗബാധിതരുടെ എണ്ണം കൂടുതലായി കണ്ടെത്തുകയാണെന്നും ആരോഗ്യവകുപ്പ് പറയുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ കൂടാതെ സ്വകാര്യ ആശുപത്രികളിലും സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളിലുമടക്കം പ്രതിരോധ മരുന്ന് എത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ജലദോഷപ്പനി വന്നാല്‍ കൃത്യമായ ചികില്‍സ വിശ്രമം എന്നിവ ആവശ്യമാണ്. രോഗത്തെക്കുറിച്ച് ഡോക്ടര്‍മാരേയും പൊതുജനങ്ങളേയും ബോധവാന്മാരാക്കാന്‍ കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
Other News in this category4malayalees Recommends