വേള്‍ഡ് മലയാളി കൗണ്‍സില്‍ 'ഈ മനോഹര തീരത്ത്' നവംബര്‍ 22ന് 7:00 മണിക്ക് അധാരി പാര്‍ക്കില്‍

വേള്‍ഡ് മലയാളി കൗണ്‍സില്‍ 'ഈ മനോഹര തീരത്ത്'  നവംബര്‍ 22ന് 7:00 മണിക്ക് അധാരി പാര്‍ക്കില്‍
വേള്‍ഡ് മലയാളീ കൗണ്‍സില്‍ ബഹ്‌റൈന്‍ പ്രൊവിന്‍സ് ചോയ്‌സ് അഡ്വെര്‍ടൈസിങിന്റെ ബാനറില്‍ സംഘടിപ്പിക്കുന്ന 'ഈ മനോഹരതീരത്തു' എന്ന കേരളപ്പിറവി പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ സുപ്രസിദ്ധ പിന്നണി ഗായകന്‍ നജീം അര്‍ഷാദിനെ വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഭാരവാഹികള്‍ എയര്‍ പോര്‍ട്ടില്‍ സ്വീകരിച്ചു. നാളെ വൈകിട്ട് 7 മണിക്ക് ആധാറി പാര്‍ക്കിലെ ഒന്നാം നമ്പര്‍ ഹാളില്‍ വച്ച് നടക്കുന്ന പരിപാടിയില്‍ നജീം അര്‍ഷാദിനെ കൂടാതെ കോമഡി ഉത്സവം ഫെയിം ഹസീബ് പൂനൂര്‍, മറ്റു വേള്‍ഡ് മലയാളീ കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ അവതരിപ്പിക്കുന്ന വിവിധ പരിപാടികള്‍ ഉണ്ടായിരിക്കും. വേള്‍ഡ് മലയാളീ കൗണ്‍സില്‍ ബഹ്‌റൈന്‍ പ്രൊവിന്‍സ് കഴിഞ്ഞ മാസങ്ങളില്‍ സംഘടിപ്പിച്ച വര്‍ണം 2018 ചിത്രരചനാ മത്സരവിജയികള്‍ക്കും, മൈലാഞ്ചിരാവ് മാപ്പിളപ്പാട്ട് മത്സരങ്ങളിലെ വിജയികള്‍ക്കും ഉള്ള സമ്മാനവിതരണവും ഈ പരിപാടിയില്‍ വച്ച് നല്‍കുന്നതായിരിക്കും എന്നു സംഘാടകര്‍ അറിയിച്ചു. പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമാണ്.


Other News in this category4malayalees Recommends