കുവൈറ്റ് ഓര്‍ത്തഡോക്‌സ് മഹാസമ്മേളനം :പരി. കാതോലിക്കാ ബാവാ മുഖ്യാഥിതി ആയിരിക്കും

കുവൈറ്റ് ഓര്‍ത്തഡോക്‌സ് മഹാസമ്മേളനം :പരി. കാതോലിക്കാ ബാവാ മുഖ്യാഥിതി ആയിരിക്കും

കുവൈറ്റ് : കുവൈറ്റിലെ ഓര്‍ത്തഡോക്‌സ് ഇടവകകളുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രഥമ 'കുവൈറ്റ് ഓര്‍ത്തഡോക്‌സ് മഹാസമ്മേളന'ത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ മുഖ്യാഥിതിയായിരിക്കും. കല്‍ക്കത്താ ഭദ്രാസനാധിപന്‍ ഡോ. ജോസഫ് മാര്‍ ദിവന്ന്യാസിയോസ് മെത്രാപ്പോലീത്തായുടെ നേതൃത്വത്തില്‍ നടക്കുന്ന സംഗമത്തില്‍ മലങ്കര സഭാ അസ്സോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മനും പങ്കെടുക്കും.


നവംബര്‍ 30ന് വെള്ളിയാഴ്ച്ച വൈകുന്നേരം 4.30 മുതല്‍ അബ്ബാസിയ നോട്ടിംഹാം ബ്രിട്ടീഷ് സ്‌ക്കൂളില്‍ ക്രമീകരിച്ചിരിക്കുന്ന സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനു വേണ്ടിയുള്ള ഒരുക്കങ്ങള്‍ കുവൈറ്റിലെ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് മഹാ ഇടവക, സെന്റ് തോമസ് പഴയ പള്ളി, സെന്റ് ബേസില്‍ ചര്‍ച്ച്, സെന്റ് സ്റ്റീഫന്‍സ് ചര്‍ച്ച് എന്നീ ഇടവക വികാരിമാരായ ഫാ. ജേക്കബ് തോമസ്, ഫാ. ജിജു ജോര്‍ജ്ജ്, ഫാ. അനില്‍ കെ. വര്‍ഗ്ഗീസ്, ഫാ. സഞ്ചു ജോണ്‍, ഫാ. മാത്യൂ എം. മാത്യൂ എന്നിവരുടെ നേതൃത്വത്തില്‍ നടന്നുവരുന്നതായി സംഘാടക സമിതി അറിയിച്ചു.Other News in this category4malayalees Recommends