സ്വവര്‍ഗ്ഗാനുരാഗികളായ വൈദീകരോട് തിരുവസ്ത്രം ഉപേക്ഷിക്കാന്‍ മാര്‍പ്പാപ്പ ; സഭയിലെ സ്വവര്‍ഗ്ഗാനുരാഗം ആശങ്കപ്പെടുത്തുന്നു !!

സ്വവര്‍ഗ്ഗാനുരാഗികളായ വൈദീകരോട് തിരുവസ്ത്രം ഉപേക്ഷിക്കാന്‍ മാര്‍പ്പാപ്പ ; സഭയിലെ സ്വവര്‍ഗ്ഗാനുരാഗം ആശങ്കപ്പെടുത്തുന്നു !!
ആഴത്തിലുള്ള സ്വവര്‍ഗ്ഗാനുരാഗ താല്‍പര്യമുള്ളവര്‍ കതോലിക്കാ സഭയുടെ പൗരോഹിത്യത്തിലേക്ക് വരരുതെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഇരട്ട ജീവിതം നയിക്കുന്നതിനേക്കാള്‍ സ്വവര്‍ഗ്ഗാനുരാഗികളായ ആളുകള്‍ക്ക് നല്ലത് സഭാവസ്ത്രം ഉപേക്ഷിക്കുന്നതാണെന്നും മാര്‍പ്പാപ്പ ഒരു പുസ്തകത്തില്‍ പറയുന്നു.

പൗരോഹിത്യം സ്വീകരിക്കാന്‍ താല്‍പര്യപ്പെടുന്നവരെ വ്യക്തമായ സ്‌ക്രീനിങ് നടത്തിയതിന് ശേഷമേ തിരഞ്ഞെടുക്കാവൂ എന്ന് മാര്‍പ്പാപ്പ നേരത്തെ പറഞ്ഞിരുന്നു. ബ്രഹ്മചര്യത്തെ കുറിച്ചുള്ള പ്രതിജ്ഞ പാലിക്കാന്‍ കഴിയാത്തവര്‍ തിരുവസ്ത്രം ഉപേക്ഷിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

സഭയിലെ സ്വവര്‍ഗ്ഗാനുരാഗം തന്നെ ഏറെ ആശങ്കപ്പെടുത്തുന്നുണ്ടെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറയുന്നു. സ്വവര്‍ഗ്ഗാനുരാഗത്തെ കുറിച്ചുള്ള ചോദ്യം വളരെ ഗൗരവമേറിയ ഒന്നാണ്. പരിശീലനം നല്‍കുന്നവര്‍ പുരോഹിതരാകാന്‍ മാനുഷികവും വൈകാരികവുമായും അവര്‍ക്ക് പക്വതയുണ്ടോ എന്നുകൂടി ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

Other News in this category4malayalees Recommends