പേടിത്തൊണ്ടന്മാര്‍ ; ഇന്ത്യയെ അധിക്ഷേപിച്ച് ഓസ്‌ട്രേലിയന്‍ മാധ്യമം

പേടിത്തൊണ്ടന്മാര്‍ ; ഇന്ത്യയെ അധിക്ഷേപിച്ച് ഓസ്‌ട്രേലിയന്‍ മാധ്യമം
മത്സര സമയത്ത് എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിക്കുന്ന ഓസ്‌ട്രേലിയന്‍ താരങ്ങളുടെ തന്ത്രം പലപ്പോഴും വാര്‍ത്തയായിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളും ഇക്കാര്യത്തില്‍ പിന്നിലല്ല. ഓസ്‌ട്രേലിയന്‍ പര്യടനത്തിനെത്തുന്ന ടീമുകളെ അവര്‍ വളരെ മോശക്കാരാക്കിയും വാര്‍ത്തകള്‍ ചെയ്യുന്നത് പതിവാണ്.

ഡിസംബര്‍ ആറിന് അഡ്‌ലെയ്ഡില്‍ ആരംഭിക്കുന്ന മത്സരത്തിനായി എത്തിയ ഇന്ത്യന്‍ താരങ്ങളുടെ ചിത്രം

നല്‍കി ഓസ്‌ട്രേലിയയിലെ ഒരു പ്രമുഖ പത്രം കൊടുത്ത തലക്കെട്ട് പേടി തൊണ്ടന്മാര്‍ എന്നാണ്. ഓസ്‌ട്രേലിയയിലെ ബൗണ്‍സിനെ ഇന്ത്യന്‍ താരങ്ങള്‍ ഭയക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചിത്രം പ്രചരിച്ചതോടെ പ്രതികരണവും ശക്തമായി. ബാലിശവും മര്യാദയില്ലാത്തതുമായ രീതിയാണിതെന്ന് ആരാധകര്‍ കുറ്റപ്പെടുത്തുന്നു.

ഇന്ത്യ ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ഡിസംബര്‍ 6ന് ഓവലില്‍ നടക്കും. രണ്ടാം ടെസ്റ്റ് ഡിസംബര്‍ 14ന് പെര്‍ത്തിലാണ്.

Other News in this category4malayalees Recommends