നമ്മടെ കുഞ്ഞിക്കയുടെ നായികയായി കല്ല്യാണി പ്രിയദര്‍ശന്‍, തമിഴ് ചിത്രത്തില്‍ ഇരുവരും ഒന്നിക്കുന്നു

നമ്മടെ കുഞ്ഞിക്കയുടെ നായികയായി കല്ല്യാണി പ്രിയദര്‍ശന്‍, തമിഴ് ചിത്രത്തില്‍ ഇരുവരും ഒന്നിക്കുന്നു

നമ്മടെ കുഞ്ഞിക്കയ്ക്ക് കിട്ടിയത് പ്രിയദര്‍ശന്റെ മകള്‍ കല്ല്യാണിയെ. ദുല്‍ഖര്‍ സല്‍മാന്റെ നായികയായി കല്ല്യാണി പ്രിയദര്‍ശന്‍ എത്തുന്നു.പുതിയ തമിഴ് ചിത്രത്തിലാണ് ദുല്‍ഖറും കല്ല്യാണിയും ഒന്നിക്കുന്നത്. താനാഗ്രഹിച്ചത് നസ്രിയയെയോ ജനീലിയയെയോ പോലുള്ള നായികമാരെയാണെന്നും എന്നാല്‍ ഒരു ഫ്രഷ് ഫെയ്സാണ് തിരഞ്ഞെതെന്നും കല്ല്യാണിയില്‍ അത് കണ്ടെന്നും കാര്‍ത്തിക് പറയുന്നു. മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളതെന്ന് സംവിധായകന്‍ കാര്‍ത്തിക് നേരത്തെ വ്യക്തമാക്കിയിരുന്നു.


കൃതി സനോണാണ് മറ്റൊരു നായിക. തമിഴ് നടിയും മോഡലുമായ നിവേദ പേതുരാജ് ചിത്രത്തില്‍ എത്തുമെന്നും വാര്‍ത്തകളുണ്ട്. റോഡ് മൂവി ഗണത്തില്‍ പെട്ടതാണ് ഈ ചിത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദുല്‍ഖറിന്റെ പല ഗെറ്റപ്പുകളും ഈ ചിത്രത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

വാന്‍ എന്നാണ് ചിത്രത്തിന്റെ പേര്. ഇതിലെ പ്രണയം പറഞ്ഞു പഴകിയതല്ലെന്നും പ്രകൃതിക്ക് ചിത്രത്തില്‍ വലിയ സ്ഥാനമുണ്ടെന്നും വാന്‍ എന്നത് വാനം എന്ന അര്‍ഥത്തിലാണെന്നും സംവിധായകന്‍ പറയുന്നു. ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചയായിരിക്കും ചിത്രമെന്നും സംവിധായകന്‍ കാര്‍ത്തിക് പറയുന്നു.Other News in this category4malayalees Recommends