മോഹന്‍ലാലിനുപിന്നാലെ ഒടിയന്‍ ടീഷര്‍ട്ട് ധരിച്ച് ന്യൂജന്‍ പിള്ളേര്‍, ഇതാണ് സ്റ്റൈല്‍, ഒടിയന്‍ ടീ ഷര്‍ട്ട് തരംഗമാകുന്നു

മോഹന്‍ലാലിനുപിന്നാലെ ഒടിയന്‍ ടീഷര്‍ട്ട് ധരിച്ച് ന്യൂജന്‍ പിള്ളേര്‍, ഇതാണ് സ്റ്റൈല്‍, ഒടിയന്‍ ടീ ഷര്‍ട്ട് തരംഗമാകുന്നു

മോഹന്‍ലാലിന്റെ ബ്രഹ്മാണ്ഡ ചിത്രം ഒടിയന്റെ ടീ ഷര്‍ട്ട് തരംഗമാകുന്നു. മോഹന്‍ലാലിനുപിന്നാലെ ഒടിയന്‍ ടീഷര്‍ട്ട് ധരിച്ച് ന്യൂജന്‍ പിള്ളേരെത്തി. ഡിസംബര്‍ 14ന് റിലീസിനൊരുങ്ങുകയാണ് ഒടിയന്‍.അതിനുമുന്നോടിയായി ലാന്‍ ഫാന്‍സ് സ്വീകരണവും പ്രമോഷനും ഒരുക്കി കഴിഞ്ഞു. ഇപ്പോഴിതാ ഒടിയന്റെ ടീഷര്‍ട്ടും ഇറങ്ങി. ഒടിയന്‍ ടീഷര്‍ട്ട്തരംഗമാകുകയാണ്. ഒടിയന്റെ രൂപം ആലേഖനം ചെയ്ത ടീഷര്‍ട്ടുകളാണ് തരംഗമാകുന്നത്.


കറുപ്പ് ടീഷര്‍ട്ടില്‍ ഒടിയന്റെ വരച്ചതുപോലുള്ള ചിത്രമാണ് ന്യൂജനറേഷന്‍ സ്‌റ്റൈലായി എത്തിയത്. പ്രേമം എന്ന ചിത്രത്തിനുശേഷം മുണ്ടും കറുപ്പ് ഷര്‍ട്ടും ന്യൂജനറേഷന്‍ പിള്ളേര്‍ തരംഗമാക്കിയിരുന്നു. അതിനുപിന്നാലെയാണ് ഒടിയന്‍ ഷര്‍ട്ട് ശ്രദ്ധ നേടുന്നത്.

ടീ ഷര്‍ട്ടുകള്‍ക്ക് പുറമെ ഒടിയന്റെ ചിത്രം പതിപ്പിച്ച മൊബൈല്‍ കവറുകളും ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്. ഒടിയന്‍ പോസ്റ്ററുകള്‍ക്കും ആവശ്യക്കാരുണ്ട്. ടീ ഷര്‍ട്ട് ഉള്‍പ്പെടെയുള്ളവ ആവശ്യക്കാര്‍ക്ക് ഓണ്‍ലൈനായി വാങ്ങുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. www.cinemeals.in എന്ന വെബ്സൈറ്റ് വഴി ഇവ ലഭ്യമാകും.

Other News in this category4malayalees Recommends