മഞ്ജുവാര്യര്‍ക്ക് ചിത്രീകരണത്തിനിടെ പരുക്ക്

മഞ്ജുവാര്യര്‍ക്ക് ചിത്രീകരണത്തിനിടെ പരുക്ക്
നടി മഞ്ജുവാര്യര്‍ക്ക് ചിത്രീകരണത്തിനിടെ പരിക്ക്. സന്തോഷ് ശിവന്‍ ചിത്രം ജാക്ക് ആന്റ് ജില്ലിന്റെ ചിത്രീകരണത്തിനിടെയായിരുന്നു മഞ്ജുവിന് പരിക്കേറ്റത്. നിസാര പരുക്ക് മാത്രമേയുള്ളൂവെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

നെറ്റിയില്‍ പരിക്കേറ്റ മഞ്ജുവിനെ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിക്കുകയും പ്രഥമ ശുശ്രൂഷ നല്‍കുകയും ചെയ്തു. ഹരിപ്പാട് നടന്ന ചിത്രീകരണത്തിനിടെയായിരുന്നു പരിക്കേറ്റത്.

ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് ജാക്ക് ആന്റ് ജില്‍. സന്തോഷ് ശിവന്‍ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നത്. മഞ്ജുവാര്യര്‍, കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നെടുമുടി വേണു, ഇന്ദ്രന്‍സ്, അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, രമേശ് പിഷാരടി തുടങ്ങി വന്‍താര നിര തന്നെ ചിത്രത്തിലുണ്ട് .ലണ്ടനാണ് മറ്റൊരു ലൊക്കേഷന്‍.

Other News in this category4malayalees Recommends