ബാബറി മസ്ജിദ് തകര്‍ത്തിച്ച് 26 വര്‍ഷം ; വിചാരണ പൂര്‍ത്തിയാകാത്തതും ആരും ശിക്ഷിക്കപ്പെടാത്തതും കളങ്കമായി ശേഷിക്കുന്നു !

ബാബറി മസ്ജിദ് തകര്‍ത്തിച്ച് 26 വര്‍ഷം ; വിചാരണ പൂര്‍ത്തിയാകാത്തതും ആരും ശിക്ഷിക്കപ്പെടാത്തതും കളങ്കമായി ശേഷിക്കുന്നു !
ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്ന് 26 വര്‍ഷം. ആയുധധാരികളായ കര്‍സേവകര്‍ മസ്ജിദ് തകര്‍ത്ത് കാല്‍നൂറ്റാണ്ടാകുമ്പോഴും കേസിന്റെ വിചാരണ പൂര്‍ത്തിയാകുകയോ ആരെയും ശിക്ഷിക്കുകയോ ചെയ്തിട്ടില്ല.

ബാബ്‌റി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ല്‍ികം പ്രമാണിച്ച് വിഎച്ച്പി, ബജ്‌റംഗ്ദള്‍ എന്നിവ ഇന്ന് ശൗര്യ ദിവസമായി ആചരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മുസ്ലീം സംഘടകള്‍ കരിദിനവും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കനത്ത സുരക്ഷയിലാണ് ഇന്ന് അയോധ്യയും പരിസര പ്രദേശങ്ങളും. ഇതിന്റെ പശ്ചാത്തലത്തില്‍ 2500 പോലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.

1992 ഡിസമ്പര്‍ ആറിനാണ് മസ്ജിദ് തകര്‍ക്കപ്പെടുന്നതും മൂവായിരത്തോളം പേര്‍ കൊല്ലപ്പെടുന്നതും. മസ്ജിദ് നിലനിന്ന ഭൂമിയുടെ അവകാശത്തിന്മേലുള്ള തര്‍ക്കം ഇന്നും നിലനില്‍ക്കുന്നു. ഹിന്ദു മുസ്‌ലിം തര്‍ക്കം മതേതര ഇന്ത്യയില്‍ രൂക്ഷമായതും മസ്ജിദ് തകര്‍ക്കപ്പെട്ടതിന് ശേഷമാണ്. രാജ്യത്തെ നടുക്കിയ സംഭവം യഥാര്‍ത്ഥത്തില്‍ നടുക്കിയത് ഇന്ത്യന്‍ ജനതയുടെ മനസാക്ഷിയെ തന്നെയായിരുന്നു. മുതിര്‍ന്ന ബിജെപി നേതാക്കളുടെ അനുവാദത്തോടെയും സാന്നിധ്യത്തിലുമായിരുന്നു മസ്ജിദ് ഇടിച്ചു തകര്‍ത്തത്.കേന്ദ്രത്തില്‍ മോദിയുടെ നേതൃത്വത്തില്‍ ബിജെപി അധികാരത്തില്‍ വന്നതോടെ അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്ന വാദത്തിന് കരുത്താര്‍ജ്ജിച്ചു. തിരഞ്ഞെടുപ്പ് അടുത്തതോടെ വീണ്ടും അയോധ്യ വിഷയം ചര്‍ച്ചയാകുകയാണ്.


Other News in this category4malayalees Recommends