ക്രിസ്റ്റ്യന്‍ മിഷേലിന് വേണ്ടി ഹാജരായി ; യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പുറത്താക്കി

ക്രിസ്റ്റ്യന്‍ മിഷേലിന് വേണ്ടി ഹാജരായി ; യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പുറത്താക്കി
അഗസ്റ്റാ വെസ്റ്റ് ലാന്‍ഡ് കേസില്‍ ക്രിസ്ത്യന്‍ മിഷേലിന് വേണ്ടി ഹാജരായ യൂത്ത് കോണ്‍ഗ്രസ് ലീഗല്‍ സെല്‍ അംഗവും അഭിഭാഷകനുമായ അലിജോ ജോസഫിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കോടതിയില്‍ ഹാജരാകുന്നതിന് മുമ്പ് അലിജോ ജോസഫ് കോണ്‍ഗ്രസ് ആസ്ഥാനത്ത് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ദീപക് ബാബ്രിയയുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഇത് വിവാദമായതോടെയാണ് നടപടി.

ക്രിസ്റ്റ്യന്‍ മിഷേലിനായി അല്‍ജോ ജോസഫ് കോടതിയിലെത്തിയത് വ്യക്തിപരമായ താത്പര്യത്തിന്റെ പേരിലാണ്. ഈ കേസില്‍ യൂത്ത്‌കോണ്‍ഗ്രസ് മുമ്പും ഇടപെട്ടിട്ടില്ല. അല്‍ജോ ജോസഫിന്റെ നടപടി അംഗീകരിക്കാനാവില്ല. അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും യൂത്ത് കോണ്‍ഗ്രസ് ലീഗല്‍ കോര്‍ഡിനേറ്റര്‍ സ്ഥാനത്ത് നിന്നും നീക്കം ചെയ്തതായും യൂത്ത് കോണ്‍ഗ്രസ് പ്രസ്താവനയില്‍ അറിയിച്ചു.

പാര്‍ട്ടിയോട് ആലോചിക്കാതെ, വ്യക്തിപരമായാണ് അലിജോ മിഷേലിന് വേണ്ടി ഹാജരായതെന്ന് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു. ഹെലികോപ്ടര്‍ വാങ്ങാനുള്ള ഇടപാടില്‍ സോണിയാ ഗാന്ധിയുടെ കുടുംബവും കോഴ വാങ്ങിയെന്നാണ് ബിജെപിയുടെ ആരോപണം.

അല്‍ജോ ജോസഫ് ക്രിസ്റ്റ്യന്‍ മിഷേലിനായി ഹാജയരായതിനെ തുടര്‍ന്ന് കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയേയും പ്രതിക്കൂട്ടലാക്കി ബിജെപി കടുത്ത വിമര്‍ശനമുന്നയിച്ചിരുന്നു.

എന്നാല്‍ മിഷേലിനായി താന്‍ ഹാജരായതിനെ ന്യായീകരിച്ച് കൊണ്ടായിരുന്നു അല്‍ജോ ജോസഫ് രംഗത്തെത്തിയത്. പാര്‍ട്ടിയേയും തന്റെ തൊഴിലിനെയും രണ്ടായി കാണണമെന്നായിരുന്നു അല്‍ജോ ജോസഫിന്റെ ന്യായീകരണം.

Other News in this category4malayalees Recommends