എച്ച്‌ഐവി രോഗ ബാധിതയായ യുവതി ജീവനൊടുക്കി ; ഗ്രാമവാസികള്‍ വെള്ളം കുടിയ്ക്കാന്‍ ഭയക്കുന്നു ; ഒടുവില്‍ തടാകത്തിലെ വെള്ളം വറ്റിക്കാന്‍ അധികൃതര്‍

എച്ച്‌ഐവി രോഗ ബാധിതയായ യുവതി ജീവനൊടുക്കി ; ഗ്രാമവാസികള്‍ വെള്ളം കുടിയ്ക്കാന്‍ ഭയക്കുന്നു ; ഒടുവില്‍ തടാകത്തിലെ വെള്ളം വറ്റിക്കാന്‍ അധികൃതര്‍
എച്ച് ഐവി ബാധിതയായ യുവതി ജീവനൊടുക്കിയ തടാകം നാട്ടുകാരുടെ ആവശ്യത്തെ തുടര്‍ന്ന് അധികൃതര്‍ വറ്റിച്ചു. കര്‍ണാടക ഹുബ്ബള്ളിയിലെ മൊറബ് ഗ്രാമത്തിലെ തടാകമാണ് വറ്റിച്ചത്. 20 സിഫോണുകളും നാലു മോട്ടോര്‍ പമ്പുകളും തടാകം വറ്റിക്കാന്‍ ഉപയോഗിച്ചു. 32 ഏക്കര്‍ വിസൃതിയുള്ള തടാകമാണ് വറ്റിച്ചത്.

എച്ച്‌ഐവി ബാധിതയായ പെണ്‍കുട്ടിയുടെ മൃതദേഹം കഴിഞ്ഞ മാസം 29നാണ് തടാകത്തില്‍ കണ്ടെടുത്തത്. പാതി മീന്‍ കൊത്തിയ നിലയിലായിരുന്നു മൃതദേഹം. പ്രദേശത്തെ ജനങ്ങള്‍ ഈ തടാകത്തില്‍ നിന്നാണ് വെള്ളമെടുക്കുന്നത്. എന്നാല്‍ മൃതദേഹം കണ്ടെത്തിയതോടെ തടാകം വാറ്റിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തി. തടാകത്തിലെ ജലത്തില്‍ എച്ച്‌ഐവി വൈറസ് കലര്‍ന്നിട്ടുണ്ടാകുമെന്നാണ് നാട്ടുകാര്‍ വാദിച്ചത്. നാട്ടുകാരുടെ ആവശ്യത്തിന് വഴങ്ങാതെ മറ്റ് മാര്‍ഗ്ഗമില്ലാത്തതിനാലാണ് വെള്ളം വറ്റിക്കുന്നതെന്ന് തഹസില്‍ദാര്‍ നവീന്‍ ഹുള്ളര്‍ പറഞ്ഞു.

വറ്റിച്ച തടാകം ശുദ്ധീകരിച്ച ശേഷം സമീപത്തെ മലാപ്രഭ കനാലില്‍ നിന്ന് വെള്ളമെത്തിച്ച് തടാകം നിറയ്ക്കാനാണ് അധികൃതരുടെ ശ്രമം. ഈ മാസം 20 ഓടെ തടാകം നിറയ്ക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. ജനത്തിന്റെ തെറ്റിദ്ധാരണ മാറ്റാന്‍ വഴിയില്ലാത്തതിനാലാണ് നടപടിയ്ക്ക് അധികൃതരും കൂട്ടുനിന്നത് .

Other News in this category4malayalees Recommends