ഇതാണ് നമ്മടെ ലാലേട്ടന്‍, വിസ്മയം... ഒടിയനിലെ മറ്റൊരു സര്‍പ്രൈസ് കൂടി പുറത്ത്, കണ്ടുനോക്കൂ

ഇതാണ് നമ്മടെ ലാലേട്ടന്‍, വിസ്മയം... ഒടിയനിലെ മറ്റൊരു സര്‍പ്രൈസ് കൂടി പുറത്ത്, കണ്ടുനോക്കൂ

ഒടിയന്‍ ടീഷര്‍ട്ടുകള്‍ തരംഗമായതിനുപിന്നാലെ മറ്റൊരു സര്‍പ്രൈസ് കൂടി പുറത്ത്. ഇതാണ് നമ്മടെ ലാലേട്ടന്‍, വിസ്മയം... ലാലേട്ടന്റെ പാട്ടില്ലാതെ എന്ത് ഒടിയന്‍... ഒടിയനില്‍ മോഹന്‍ലാല്‍ ആലപിച്ചിരിക്കുന്ന എനൊരുവന്‍ മുടി അഴിച്ചിങ്ങാടണ്... എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു.മോഹന്‍ലാല്‍ റെക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ നി്‌നന് പാടുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.പ്രഭാവര്‍മ്മയുടെ വരികള്‍ക്ക് എം.ജയചന്ദ്രനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഗാനം തുടങ്ങുന്നതിന് മുന്‍പ് മോഹന്‍ലാലിന്റെ ശബ്ദത്തിലുള്ള വിവരണവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ചിത്രത്തിലെ കൊണ്ടോരാം കൊണ്ടോരാം എന്ന ആദ്യ ഗാനം നേരത്തെ പുറത്തുവന്നിരുന്നു. മലയാളികളെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഒടിയനുവേണ്ടി. ഡിസംബര്‍ 14നാണ് ഒടിയന്‍ റിലീസ് ചെയ്യുന്നത്.

Other News in this category4malayalees Recommends