ഇഷ്ടപ്രകാരം ഡിസൈന്‍ ചെയ്ത സ്വന്തം വണ്ടിയില്‍ മീന്‍വില്‍പ്പനയുമായി ഹനാന്‍, നടന്‍ സലീംകുമാര്‍ തുടക്കംകുറിച്ചു

ഇഷ്ടപ്രകാരം ഡിസൈന്‍ ചെയ്ത സ്വന്തം വണ്ടിയില്‍ മീന്‍വില്‍പ്പനയുമായി ഹനാന്‍, നടന്‍ സലീംകുമാര്‍ തുടക്കംകുറിച്ചു

സര്‍ക്കാരിന്റെ ദത്തുപുത്രി ഹനാന്‍ വീണ്ടും മീന്‍വില്‍പ്പനയുമായി തമ്മനത്ത്. വീണ്ടും ഹനാന്‍ മീന്‍വില്‍പ്പന നടത്താന്‍ പോകുന്നു. മുന്‍പും തമ്മനത്ത് ഹനാന്‍ മീന്‍ വില്‍പ്പന നടത്തിയിട്ടുണ്ട്. ഇത്തവണ ഹനാന്റെ സംരംഭത്തിന് നടന്‍ സലിംകുമാറും പിന്തുണ നല്‍കുന്നുണ്ട്. വയറല്‍ ഫിഷ് എന്ന് പേരിട്ടിരിക്കുന്ന മീന്‍ വില്‍പ്പന സലിംകുമാറാണ് ഉദ്ഘാടനം ചെയ്തത്. സ്വന്തം ഇഷ്ടപ്രകാരം ഡിസൈന്‍ ചെയ്ത സ്വന്തം വണ്ടിയിലാണ് ഹനാന്‍ മീന്‍ വില്‍ക്കാനായി വീണ്ടും തമ്മനത്ത് എത്തിയത്.


മുന്‍പും ഇതേ സ്ഥലത്ത് മീന്‍ വില്‍പ്പനയുമായി എത്തിയ ഹനാന്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് വാഹനാപകടത്തില്‍ പരിക്കേറ്റ ഹനാന്‍ കോര്‍പ്പറേഷന്‍ അനുമതിയോടു കൂടിയാണ് വീണ്ടും മീന്‍ വില്‍പ്പനയുമായി എത്തിയിരിക്കുന്നത്.

ഹനാന്‍ വണ്ടിയില്‍ പാകംചെയ്ത മത്സ്യം സലിംകുമാറിന് നല്‍കി. രുചിച്ച് നോക്കിയ നടന്‍ സലിം കുമാര്‍ മികച്ച അഭിപ്രായം പറഞ്ഞു. ഹനാന് എല്ലാ അനുഗ്രഹവും ആശംസയും സലിംകുമാര്‍ നല്‍കി.

നേരത്തെ ഹുക്ക വലിക്കുന്ന ഹനാന്റെ ഫോട്ടോയും വീഡിയോയും പ്രചരിച്ചിരുന്നു. ഹനാന് രൂക്ഷ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നിരുന്നു. എന്നാല്‍, ഇതിനെതിരെ ഹനാന്‍ ശക്തമായി തന്നെ പ്രതികരിച്ചിരുന്നു.Other News in this category4malayalees Recommends