കേന്ദ്രമന്ത്രി വന്നാലും ഇല്ലെങ്കിലും കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടനം ബിജെപി ബഹിഷ്‌കരിക്കും, സുരേന്ദ്രന്‍ ജയിലില്‍ നിന്നിറങ്ങിയാലും പ്രതിഷേധം അവസാനിക്കില്ല

കേന്ദ്രമന്ത്രി വന്നാലും ഇല്ലെങ്കിലും കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടനം ബിജെപി ബഹിഷ്‌കരിക്കും, സുരേന്ദ്രന്‍ ജയിലില്‍ നിന്നിറങ്ങിയാലും പ്രതിഷേധം അവസാനിക്കില്ല

കണ്ണൂര്‍: ബിജെപി നേതാവ് കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിന്റെ പൊല്ലാപ്പ് തീരുന്നില്ല. സുരേന്ദ്രന്‍ പുറത്തിറങ്ങിയാലും പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് ബിജെപി. എല്ലാവരും കാത്തിരിക്കുന്ന ഒന്നാണ് കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നത്.എന്നാല്‍, ബിജെപി ഇതിനും തടസം നില്‍ക്കും. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള ഉദ്ഘാടന ചടങ്ങ് ബഹിഷ്‌കരിക്കാനാണ് ബിജെപിയുടെ തീരുമാനം. ഉദ്ഘാടന ചടങ്ങില്‍ കേന്ദ്രമന്ത്രി പങ്കെടുക്കാനിരിക്കെയാണ് ബിജെപി ജില്ലാ പ്രസിഡന്റ് സത്യപ്രകാശിന്റെ പ്രഖ്യാപനം. പരിപാടിയിലെത്തുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ബഹിഷ്‌കരിക്കും.


കേന്ദ്രമന്ത്രി എത്തുന്നത് ഔദ്യോഗികമായി മാത്രമാണെന്നും സത്യപ്രകാശ് കണ്ണൂരില്‍ പറഞ്ഞു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ കളളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചതില്‍ പ്രതിഷേധിച്ചും ശബരിമലയിലെ നിരോധനാജ്ഞയും നിയന്ത്രണങ്ങളും പിന്‍വലിക്കുക, അയ്യപ്പഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, ശബരിമലയില്‍ അയ്യപ്പവേട്ട നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചും മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന പരിപാടികള്‍ ബഹിഷ്‌കരിക്കണമെന്ന് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂരിലെ വിമാനത്താവള ഉദ്ഘാടന പരിപാടിയും ബഹിഷ്‌കരിക്കുന്നത്. സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം നടപ്പിലാക്കും. കേന്ദ്രമന്ത്രി ഉദ്ഘാടനത്തിനെത്തുന്നത് ഔദ്യോഗിക പരിപാടിയായി മാത്രമേ ബിജെപി കാണുന്നുള്ളൂ. അദ്ദേഹത്തിന് വരികയോ വരാതിരിക്കുകയോ ചെയ്യാം. അത് അദ്ദേഹത്തിന്റെ ഇഷ്ടമാണ്. മന്ത്രിമാര്‍ പങ്കെടുക്കുന്ന ഉദ്ഘാടന വേദിയിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തുമെന്നും സത്യപ്രകാശ് കണ്ണൂരില്‍ പറഞ്ഞു.
Other News in this category4malayalees Recommends