നിങ്ങളുടെ കൈയ്യില്‍ ഈ എടിഎം കാര്‍ഡുകളാണോ ഉള്ളത്? ജനുവരി ഒന്നുമുതല്‍ ഈ എടിഎം കാര്‍ഡുകള്‍ പ്രവര്‍ത്തിക്കില്ല

നിങ്ങളുടെ കൈയ്യില്‍ ഈ എടിഎം കാര്‍ഡുകളാണോ ഉള്ളത്? ജനുവരി ഒന്നുമുതല്‍ ഈ എടിഎം കാര്‍ഡുകള്‍ പ്രവര്‍ത്തിക്കില്ല

എടിഎം കാര്‍ഡുകള്‍ എത്രയും പെട്ടെന്ന് മാറ്റിക്കോളൂ. ജനുവരി ഒന്നുമുതല്‍ ചില എടിഎം കാര്‍ഡുകള്‍ പ്രവര്‍ത്തിക്കില്ല. നിങ്ങളുടെ കൈയ്യില്‍ ഈ എടിഎം കാര്‍ഡുകളാണോ ഉള്ളത്? അങ്ങനെയെങ്കില്‍ അറിഞ്ഞിരിക്കണം. മൈക്രോ ചിപ്പ് നമ്പറൊ പിന്‍ നമ്പറൊ ഇല്ലാത്ത ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളാണ് പ്രവര്‍ത്തനരഹിതമാകുന്നത്.


ആഗോള നിലവാരമുള്ള സുരക്ഷാ സംവിധാനങ്ങളോട് കൂടിയ ഇഎംവി കാര്‍ഡുകളാണ് പുറത്തിറക്കുന്നത്. റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഇത്തരത്തിലൊരു മാറ്റം.

കൂടുതല്‍ സുരക്ഷിതത്വമുള്ള ഇഎംവി (യൂറോ പേ, വിസ, മാസ്റ്റര്‍ കാര്‍ഡ്) കാര്‍ഡുകള്‍ ബാങ്കില്‍ നിന്നും മാറ്റി വാങ്ങേണ്ടതാണെന്ന് റിസര്‍വ് ബാങ്ക് നേരത്തെ അറിയിച്ചിരുന്നു.

നിലവില്‍ ഉപയോഗിക്കുന്ന പഴയ മാഗ്നറ്റിക് സ്ട്രിപ് കാര്‍ഡുകള്‍ പിന്‍വലിച്ച് കൊണ്ടാണ് പുതിയ ഇഎംവി കാര്‍ഡുകള്‍ നിലവില്‍ വരുന്നത്. ഇത് പ്രകാരം പഴയ കാര്‍ഡുകളുടെ കാലാവധി ഡിസംബര്‍ 31 ന് അവസാനിക്കും. അതുകൊണ്ടുതന്നെ പഴയ കാര്‍ഡുകള്‍ മാറ്റി പുതിയ കാര്‍ഡുകള്‍ കൈപറ്റേണ്ടതാണ്.

Other News in this category4malayalees Recommends