ട്രംപിനോട് കട്ടക്കലിപ്പുമായി ഹില്ലാരി....!! മുന്‍ പ്രസിഡന്റ് സീനിയര്‍ ബുഷിന്റെ ശവമടക്കിനെത്തിയ വേദിയില്‍ ട്രംപിനെ കണ്ട് ഹില്ലാരി മുഖം വീര്‍പ്പിച്ചു; ശവമെടുപ്പിന് മുമ്പ് ട്രംപും പ്രിയതമയും സ്ഥലം വിട്ടു; സംസ്‌കാരം മുന്‍ പ്രസിഡന്റുമാരുടെ സംഗമമായി

ട്രംപിനോട് കട്ടക്കലിപ്പുമായി ഹില്ലാരി....!! മുന്‍ പ്രസിഡന്റ് സീനിയര്‍ ബുഷിന്റെ ശവമടക്കിനെത്തിയ വേദിയില്‍ ട്രംപിനെ കണ്ട് ഹില്ലാരി മുഖം വീര്‍പ്പിച്ചു; ശവമെടുപ്പിന് മുമ്പ് ട്രംപും പ്രിയതമയും സ്ഥലം വിട്ടു; സംസ്‌കാരം മുന്‍ പ്രസിഡന്റുമാരുടെ സംഗമമായി

2016ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ട് ട്രംപ് തന്നെ തോല്‍പ്പിച്ച് യുഎസ് പ്രസിഡന്റായതിന്റെ ദേഷ്യം എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ഹില്ലാരിക്ക് ഇനിയും മാറിയിട്ടില്ലെന്നാണ് ഇന്നലെ നടന്ന സംഭവം വെളിപ്പെടുത്തുന്നത്. മുന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച്.ഡബ്ല്യൂ ബുഷ് അഥവാ സീനിയര്‍ ബുഷിന്റെ ശവമടക്കിനെത്തിയപ്പോള്‍ ട്രംപിനെ നേര്‍ക്ക് നേര്‍ കണ്ടപ്പോള്‍ ഹില്ലാരി മുഖം വീര്‍പ്പിച്ചിരുന്ന് കട്ടക്കലിപ്പ് പ്രകടിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

തുടര്‍ന്ന് സീനിയര്‍ ബുഷിന്റെ ശവമടക്കിന് മുമ്പ് തന്നെ ട്രംപും പ്രിയതമ മെലാനിയയും സ്ഥലം വിടുകയും ചെയ്തു. ചടങ്ങിന് മുന്‍ പ്രസിഡന്റുമാരായ ബരാക് ഒബാമ പത്‌നി മിഷെല്‍, ബില്‍ ക്ലിന്റണ്‍ പത്‌നി ഹില്ലാരി,ജിമ്മി കാര്‍ട്ടര്‍ ഭാര്യ റോസലിന്‍ തുടങ്ങിയ നിരവധി പ്രമുഖരെത്തിയിരുന്നു. ചടങ്ങ് നടക്കുന്ന ഹാളിന്റെ മുന്‍നിരയില്‍ ആദ്യ സീറ്റിലായിരുന്നു ട്രംപ് ഇരുന്നത്. തൊട്ടടുത്ത് മെലാനിയയും തുടര്‍ന്നുള്ള സീറ്റുകളില്‍ ഒബാമയും മിഷെലും അതിനടുത്ത സീറ്റുകളില്‍ ബില്‍ ക്ലിന്റനും അതിനടുത്ത് ഹില്ലാരിയും എന്ന തോതിലായിരുന്നു ഇവര്‍ ഇരുന്നത്.

ചടങ്ങിനെത്തിയ ട്രംപ് ഒബായ്ക്കും പത്‌നിക്കും കൈകൊടുത്തപ്പോള്‍ മെലാനിയ ഒബാമമാര്‍ക്കും ബില്‍ ക്ലിന്റണും മാത്രം ഹസ്തദാനം നല്‍കുകയും ചെയ്തപ്പോള്‍ ഹില്ലാരി അതിന് അവസരമൊരുക്കാതെ മാറി നില്‍ക്കുകയും ട്രംപിനും മെലാനിയക്കും മുഖം കൊടുക്കാതിരിക്കുകയുമായിരുന്നുവെന്ന് ഇത് സംബന്ധിച്ച ചിത്രങ്ങളും വീഡിയോടും വെളിപ്പെടുത്തുന്നു. പ്രസിഡന്റും ഭാര്യയും തങ്ങളുടെ ഇരിപ്പിടങ്ങളില്‍ ഇരുന്നപ്പോള്‍ ഹില്ലാരി അലക്ഷ്യമായി തുറിച്ച് നോക്കി അവരുടെ സാന്നിധ്യം പോലും ഇല്ലെന്ന ഭാവത്തിലാണ് ഇരുന്നത്. വാഷിംഗ്ടണ്‍ നാഷണല്‍ കത്തീഡ്രലിലാണ് ഈ നാടകീയ രംഗങ്ങള്‍ അരങ്ങേറിയിരിക്കുന്നത്.


Other News in this category4malayalees Recommends