ഫാദര്‍ ജോബ് ചിറ്റിലപ്പിള്ളി വധം ; പ്രതിയെ ഹൈക്കോടതി വെറുതെവിട്ടു

ഫാദര്‍ ജോബ് ചിറ്റിലപ്പിള്ളി വധം ; പ്രതിയെ ഹൈക്കോടതി വെറുതെവിട്ടു
ഫാദര്‍ ജോബ് ചിറ്റിലപ്പിള്ളി വധക്കേസില്‍ പ്രതി രഘുകുമാറിനെ ഹൈക്കോടതി വെറുതെ വിട്ടു. സിബിഐ കോടതി വിധിച്ച ഇരട്ട ജീവപര്യന്തം ഹൈക്കോടതി റദ്ദാക്കി. 2012 ലാണ് കൊച്ചി സിബിഐ കോടതി പ്രതിയ്ക്ക് ഇരട്ട ജീവപര്യന്തം വിധിച്ചത്. എന്നാല്‍ കുറ്റം തെളിയിക്കുന്നതില്‍ സിബിഐ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായി കോടതി വ്യക്തമാക്കി.

ചാലക്കുടി തുരുത്തിപ്പറമ്പ് സഹായമാതാ പള്ളി വികാരിയായിരുന്ന ഫാ ജോബ് ചിറ്റിലപ്പിള്ളി 2004 ആഗസ്ത് 28 നാണ് കൊല്ലപ്പെട്ടത്. സാക്ഷി മൊഴികളില്‍ നിന്ന് പ്രതി കുറ്റക്കാരനാണെന്ന് സിബിഐ കോടതി കണ്ടെത്തുകയായിരുന്നു. പ്രതിയ്ക്ക് 35000 രൂപ പിഴയും വിധിച്ചിരുന്നു. പണം സന്നദ്ധ സംഘടനകള്‍ക്ക് നല്‍കാനും വിധിച്ചിരുന്നു.

വ്യക്തിവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നായിരുന്നു സിബിഐ കണ്ടെത്തിയത്. കേസില്‍ രഘുവിന് മാത്രമാണ് പങ്കെന്നും സിബിഐ കണ്ടെത്തിയിരുന്നു.

Other News in this category4malayalees Recommends