ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റികള്‍ എംപ്ലോയര്‍മാര്‍ക്ക് ഏറെ പ്രിയങ്കരം; തൊഴില്‍ നല്‍കാന്‍ കൂടുതല്‍ യോഗ്യതയുള്ള യൂണിവേഴ്‌സിറ്റികള്‍ ഓസ്‌ട്രേലിയയില്‍ ഏറെ; ഒന്നാം റാങ്കില്‍ മെല്‍ബണ്‍ യൂണിവേഴ്‌സിറ്റി;രാജ്യത്തെ ഒമ്പത് യൂണിവേഴ്‌സിറ്റികള്‍ റാങ്ക് ലിസ്റ്റില്‍

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റികള്‍ എംപ്ലോയര്‍മാര്‍ക്ക് ഏറെ പ്രിയങ്കരം; തൊഴില്‍ നല്‍കാന്‍ കൂടുതല്‍ യോഗ്യതയുള്ള യൂണിവേഴ്‌സിറ്റികള്‍ ഓസ്‌ട്രേലിയയില്‍ ഏറെ; ഒന്നാം റാങ്കില്‍ മെല്‍ബണ്‍ യൂണിവേഴ്‌സിറ്റി;രാജ്യത്തെ ഒമ്പത് യൂണിവേഴ്‌സിറ്റികള്‍ റാങ്ക് ലിസ്റ്റില്‍
എംപ്ലോയര്‍മാരെ സംബന്ധിച്ചിടത്തോളം ലോകത്തിലെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റികള്‍ ഏതെല്ലാമാണെന്ന വെളിപ്പെടുത്തലുമായി ദി ഗ്ലോബല്‍ യൂണിവേഴ്‌സിറ്റി എംപ്ലോയബിലിറ്റി റാങ്കിംഗ് പുറത്ത് വന്നു. ഇത് പ്രകാരം എംപ്ലോയര്‍മാരെ സംബന്ധിച്ചിടത്തോളം തൊഴില്‍ നല്‍കാവുന്ന വിധത്തില്‍ ഗ്രാജ്വേഷന്‍ നല്‍കി വിദ്യാര്‍ത്ഥികളെ പഠിപ്പിച്ച് പുറത്തിറക്കുന്ന കാര്യത്തില്‍ ഓസ്‌ട്രേലിയയിലെ യൂണിവേഴ്‌സിറ്റികള്‍ മറ്റ് ചില രാജ്യങ്ങളിലെ യൂണിവേഴ്‌സിറ്റികളെ കടത്തി വെട്ടുന്നുവെന്നും വെളിപ്പെട്ടിരിക്കുന്നു.

എച്ച്ആര്‍ കണ്‍സള്‍ട്ടന്‍സി എമേര്‍ജിംഗ് ആണ് ഈ റാങ്കിംഗ് നിര്‍ുവഹിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത് ടൈംസ് ഹയര്‍ എഡ്യുക്കേഷനാണ്. ഇത് പ്രകാരം ഒമ്പത് ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റികള്‍ റാങ്കിംഗിലെത്തിയിരിക്കുന്നു. ഇവയാണ് എംപ്ലോയര്‍മാരെ സംബന്ധിച്ചിടത്തോളം ഏറ്റവും നല്ല ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റികള്‍. ഇക്കാര്യത്തില്‍ ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റികള്‍ക്കിടയില്‍ ഒന്നാം റാങ്കിലുളളത് മെല്‍ബണ്‍ യൂണിവേഴ്‌സിറ്റിയാണ്.

രണ്ടാം റാങ്കിലുള്ളത് യൂണിവേഴ്‌സിറ്റി ഓഫ് സിഡ്‌നിയാണ്. എന്‍ജിനീയറിംഗ്, ലോ , ഐടി, ഇന്‍വെസ്റ്റ്‌മെന്റ് എന്നിവയില്‍ ഈ യൂണിവേഴ്‌സിറ്റി കരിയര്‍ ഫെയറുകള്‍ നടത്തുന്നത് വിദ്യാര്‍ത്ഥികള്‍ക്കും എംപ്ലോയര്‍മാര്‍ക്കും പ്രയോജനപ്പെടുന്നു. മൂന്നാം റാങ്കിലുള്ളത് ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയാണ്. ഇവിടെ വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ചയില്‍ മൂന്ന് വട്ടം കരിയര്‍ കൗണ്‍സിലറുമായി ചാറ്റ് ചെയ്യാനാവും.

ഈ റാങ്ക് ലിസ്റ്റില്‍ വന്ന ഓസ്‌ട്രേലിയയിലെ മുഴുവന്‍ യൂണിവേഴ്‌സിറ്റികളുടെ പേരും ചുവടെ കൊടുക്കുന്നു.  1. University of Melbourne

  2. University of Sydney

  3. Australian National University

  4. Monash University

  5. University of New South Wales

  6. Macquarie University

  7. University of Queensland

  8. University of Canberra

  9. University of Technology Sydney


Other News in this category4malayalees Recommends