മെല്‍ബണിലെ നൈറ്റ് ക്ലബ് എംപയറിനോട് 3000 ഡോളര്‍ പിഴയടക്കാന്‍ ഉത്തരവ്; കാരണം ആഫ്രിക്കന്‍ പാരമ്പര്യമുള്ള യുവാവിനെ വംശീയത പ്രകടിപ്പിച്ച് ക്ലബില്‍ ഭ്രഷ്ട് കല്‍പ്പിച്ചത്; ഇവാനോട് വിവേചനം കാണിച്ചത് ഇന്ത്യന്‍ വംശജനെന്ന് ആരോപണം

മെല്‍ബണിലെ  നൈറ്റ് ക്ലബ് എംപയറിനോട് 3000 ഡോളര്‍ പിഴയടക്കാന്‍ ഉത്തരവ്; കാരണം ആഫ്രിക്കന്‍ പാരമ്പര്യമുള്ള യുവാവിനെ വംശീയത പ്രകടിപ്പിച്ച് ക്ലബില്‍ ഭ്രഷ്ട് കല്‍പ്പിച്ചത്; ഇവാനോട് വിവേചനം കാണിച്ചത് ഇന്ത്യന്‍ വംശജനെന്ന് ആരോപണം
ഒരു യുവാവിനോട് കടുത്ത വംശീയത പ്രകടിപ്പിക്കുന്ന രീതിയില്‍ പെരുമാറിയ മെല്‍ബണിലെ പ്രശസ്തമായ നൈറ്റ് ക്ലബ് എംപയറിനോട് 3000 ഡോളര്‍ പിഴയടക്കാന്‍ ഉത്തരവ്.തന്റെ ആഫ്രിക്കന്‍ ലുക്കിന്റെ പേരില്‍ തനിക്ക് ഈ ക്ലബില്‍ കടുത്ത വംശീയത നേരിടേണ്ടി വന്നുവെന്ന ഇവാന്‍ കിബെറ്റ് എന്ന യുവാവിന്റെ പരാതി ശരിയാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്നായിരുന്നു കോടതി ഈ ക്ലബിനോട് കനത്ത പിഴ അടക്കാന്‍ ഉത്തരവിട്ടത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിനായി മെല്‍ബണ്‍ സബര്‍ബായ നാരെ വാരെനിലെ ക്ലബില്‍ നിന്നും ഇവാനെ ഇറക്കി വിട്ടിരുന്നത്. ഈ സംഭവത്തില്‍ ഇവാന്‍ കടുത്ത രീതിയില്‍ വംശീയപരമായി അധിക്ഷേപിക്കപ്പെട്ടിരുന്നുവെന്നാണ് വിക്ടോറിയന്‍ സിവില്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ സീനിയര്‍ മെമ്പര്‍ ബെര്‍നാഡെറ്റ് സ്റ്റീലെ വിചാരണയില്‍ കണ്ടെത്തിയത്. ഇതിനാല്‍ ഇവാന് ഉചിതമായ നഷ്ടപരിഹാരം നല്‍കാന്‍ അവര്‍ വിധിക്കുകയായിരുന്നു.

വെള്ളക്കാരായ സുഹൃത്തുക്കള്‍ക്കൊപ്പം ക്ലബിലേക്ക് കയറാന്‍ ഇവാന്‍ ശ്രമിച്ചപ്പോള്‍ ഇന്ത്യന്‍ പാരമ്പര്യമുള്ള ഒരാള്‍ ഇയാളെ വംശീയപരമായി അധിക്ഷേപിച്ച് ക്ലബിലേക്ക് കയറുന്നത് തടയുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. ഇവാന്റെ സൂഹൃത്തുക്കളെയെല്ലാം യാതൊരു ചോദ്യവും ചോദിക്കാതെ ക്ലബിലേക്ക് കയറാന്‍ വിട്ടുവെങ്കിലും ഇവാനെയും മറ്റ് രണ്ട് പേരെയും കയറ്റിയില്ല. മെമ്പര്‍മാര്‍ മാത്രമേ പ്രവേശിക്കാവൂ എന്ന മുട്ടാപ്പോക്ക് ന്യായം പറഞ്ഞായിരുന്നു ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്. രണ്ടാമതൊരു ശ്രമത്തിനായി ഇവര്‍ വസ്ത്രം മാറി വന്നപ്പോള്‍ മറ്റ് രണ്ട് പേരെയും കയറ്റി വിട്ടുവെന്നും ഇവാനെ മാത്രം പുറത്താക്കിയെന്നാണ് പരാതി.

Other News in this category4malayalees Recommends