വ്യാജ രാഷ്ട്രീയ പ്രചാരണങ്ങള്‍ ഇനി ഫെയ്‌സ്ബുക്ക് സമ്മതിക്കില്ല

വ്യാജ രാഷ്ട്രീയ പ്രചാരണങ്ങള്‍ ഇനി ഫെയ്‌സ്ബുക്ക് സമ്മതിക്കില്ല
വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ സുതാര്യത ഉറപ്പാക്കാന്‍ കര്‍ശന നിര്‍ദ്ദേശവുമായി ഫെയ്‌സ്ബുക്ക്. ഫേയ്‌സ്ബുക്കിലൂടെ രാഷ്ട്രീയ പ്രചരണം നടത്തുന്നവരുടെ തിരിച്ചറിയല്‍ രേഖകള്‍, സ്ഥലം എന്നിവയടങ്ങിയ വിശദ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന നിര്‍ദ്ദേശമാണ് ഫെയ്‌സ്ബുക്ക് പുറത്തുവിട്ടത്. ഫെയ്‌സ്ബുക്ക് കൂടാതെ ഇന്‍സ്റ്റ്ഗ്രാം മുതലായ സോഷ്യല്‍മീഡിയകളിലും നിര്‍ദ്ദേശം ബാധകമാണ്.

ഫെയ്‌സ്ബുക്കില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ നല്‍കുന്നതിന് ഫെയ്‌സ്ബുക്ക് നടത്തുന്ന തിരിച്ചറിയല്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നാണ് ബ്ലോഗിലൂടെ അറിയിച്ചിരിക്കുന്നത്. വരുന്ന തിരഞ്ഞെടുപ്പില്‍ വിദേശ ഇടപെടലുകള്‍ ഒഴിവാക്കുന്നതിലും വ്യാജ പ്രചാരണങ്ങള്‍ ഒഴിവാക്കുന്നതിനുമാണ് ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതെന്ന് ഫെയ്‌സ്ബുക്ക് വ്യക്തമാക്കി. നിലവില്‍ രണ്ടായിരം മില്യണ്‍ ഫെയ്‌സ്ബുക്ക് ഉപഭോക്താക്കള്‍ ഇന്ത്യയിലുണ്ട്. ഇതിനാല്‍ ഫെയ്‌സ്ബുക്ക് ആളുകളില്‍ വലിയ സ്വാധീനം ചെലുത്താനാകും.

Other News in this category4malayalees Recommends