തെളിവുകളില്‍ കൃത്രിമം കാണിച്ചതായി ബോധ്യപ്പെടുത്താന്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് വേണം ; ദിലീപിന്റെ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍

തെളിവുകളില്‍ കൃത്രിമം കാണിച്ചതായി ബോധ്യപ്പെടുത്താന്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് വേണം ; ദിലീപിന്റെ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിനായി സമര്‍പ്പിച്ച ഹര്‍ജിയാണ് പരിഗണിക്കുക. മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയാണ് ദിലീപിന് വേണ്ടി ഹാജരാകുന്നത്. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നാണ് ദിലീപ് വാദിക്കുന്നത് .

നിയമങ്ങള്‍ പ്രകാരം മെമ്മറി കാര്‍ഡ് ലഭിക്കാന്‍ ദിലീപിന് അവകാശമുണ്ടോയെന്ന് നടന്റെ അഭിഭാഷകനോട് ബോധ്യപ്പെടുത്താന്‍ കോടതി നിര്‍ദേശിട്ടുണ്ട്. ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, അജയ് റസ്‌തോഗി എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.

തന്നെ മനപ്പൂര്‍വ്വം കേസില്‍ കുടുക്കാനായി ദൃശ്യങ്ങളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും തെളിവ് ലഭിക്കാന്‍ തനിക്കും അവകാശമുണ്ടെന്നും കാട്ടിയാണ് ദിലീപ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

Other News in this category4malayalees Recommends