ജനങ്ങളെ ആശങ്കയിലാക്കി റിക്ടര്‍ സ്‌കെയിലില്‍ 2.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

ജനങ്ങളെ ആശങ്കയിലാക്കി റിക്ടര്‍ സ്‌കെയിലില്‍ 2.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം
ജനങ്ങളെ ആശങ്കയിലാക്കി യുഎഇയില്‍ ഭൂചലനം അനുഭവപ്പെട്ടു. യുഎഇയിലെ ഈസ്റ്റ് മസാഫിയിലാണ് ഭൂചലനം ഉണ്ടായിരിക്കുന്നത്. വൈകുന്നേരമാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 2.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്.

ഭൂചലനത്തെ തുടര്‍ന്ന് നാശനഷ്ടങ്ങളൊന്നും എവിടെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍ സി എം) അറിയിച്ചു. അതേസമയം ഭൂചലനം അനുഭവപ്പെട്ടതായി മസാഫിയിലെ താമസക്കാരും അറിയിച്ചു.

കൂടാതെ ചൊവ്വാഴ്ച രാത്രി യുഎഇ സമയം 8.59ന് ഇറാനിലെ ബന്തര്‍ അബ്ബാസിന് സമീപത്തും സമാന തീവ്രതയുള്ള ഭൂചലനമുണ്ടായിരുന്നു.Other News in this category4malayalees Recommends