വിരിയാത്ത മുട്ടകള്‍ കേരളത്തിലേക്ക്, ക്രാക്ക്ഡ് മുട്ട വ്യാപകം, ഈ മുട്ട എങ്ങനെ തിരിച്ചറിയാം?

വിരിയാത്ത മുട്ടകള്‍ കേരളത്തിലേക്ക്, ക്രാക്ക്ഡ് മുട്ട വ്യാപകം, ഈ മുട്ട എങ്ങനെ തിരിച്ചറിയാം?
മുട്ട വാങ്ങുമ്പോള്‍ നന്നായി ശ്രദ്ധിച്ചോളൂ. പ്ലാസ്റ്റിക് മാത്രമല്ല ക്രാക്ക്ഡ് മുട്ടയും വ്യാപകം. തമിഴ്‌നാട്ടിലെ ഹാച്ചറികളില്‍ നിന്ന് ഒഴിവാക്കുന്ന പാതിവിരിഞ്ഞ മുട്ടകള്‍ സംസ്ഥാനത്തെ മുട്ട വിപണിയില്‍ പെരുകുന്നു. പ്ലാസ്റ്റിക് മുട്ട അല്ല ക്രാക്ക്ഡ് മുട്ടയാണ് ഇവിടെ ഭീഷണിയാകുന്നത്.

ബേക്കറി ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിനായി ഉപയോഗിക്കുന്ന മുട്ടകള്‍ കൊളള ലാഭം മാത്രം ലക്ഷ്യമിട്ടാണ് വിപണിയിലെത്തിക്കുന്നത്. രക്തം പോലും നിറഞ്ഞ പാതിവിരിഞ്ഞ മുട്ടകള്‍ സംസ്ഥാനത്തേക്ക് കയറ്റിയയ്ക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ബേക്കറിയാവശ്യത്തിനു മുട്ട വേണമെന്നു പറഞ്ഞപ്പോള്‍ ക്രാക്ക്ഡ് മുട്ട കൊണ്ടു പോകാനായിരുന്നു വ്യാപാരിയുടെ ഉപദേശം. 21 ദിവസം ഹാച്ചറിയില്‍ വച്ചിട്ടും വിരിയാത്ത മുട്ടകളാണ് ക്രാക്ക്ഡ് മുട്ടയെന്ന പേരില്‍ വില്‍ക്കാന്‍ വച്ചിരിക്കുന്നതെന്നും കച്ചവടക്കാരന്‍ പറഞ്ഞു. ഒപ്പം തോടിനുെചറിയ പൊട്ടല്‍ വന്ന മുട്ടകളും ഈ ഗണത്തില്‍ വരും. ബേക്കറികളില്‍ കേക്കും മറ്റും ഉണ്ടാക്കാന്‍ ഏറിയ പങ്ക് വ്യാപാരികളും ഉപയോഗിക്കുന്നത് ക്രാക്ക്ഡ് മുട്ടയെന്ന പാതിവിരിഞ്ഞ മുട്ടകളാണെന്നും പറയുന്നു.

പ്രതിദിനം ലക്ഷക്കണക്കിന് ക്രാക്ക്ഡ് മുട്ടകള്‍ സംസ്ഥാനത്തെ മുട്ട വിപണിയിലെത്തുന്നുണ്ട്. നല്ല മുട്ടയൊന്നിന് അഞ്ചു രൂപയാണ് വിലയെങ്കില്‍ ക്രാക്ക്ഡ് മുട്ടയുടെ വില ഒന്നര രൂപ മാത്രം. പ്രതിദിനം ആയിരം മുട്ടയെങ്കിലും ഉപയോഗിക്കേണ്ടി വരുന്ന ബേക്കറികള്‍ക്ക് ക്രാക്ക്ഡ് മുട്ട ഉപയോഗിക്കുമ്പോള്‍ കിട്ടുന്ന ലാഭം അയ്യായിരത്തിനും പതിനായിരത്തിനുമിടയിലാണെന്നാണ് വിവരം.

Other News in this category4malayalees Recommends