സഞ്ജു സാംസണ്‍ ചാരുലതയുടെ കഴുത്തില്‍ മിന്നുകെട്ടി, വളരെ ലളിതമായ ചടങ്ങ്, ഫോട്ടോ കാണാം

സഞ്ജു സാംസണ്‍ ചാരുലതയുടെ കഴുത്തില്‍ മിന്നുകെട്ടി, വളരെ ലളിതമായ ചടങ്ങ്, ഫോട്ടോ കാണാം

അഞ്ചു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ കേരള ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ വിവാഹിതനായി.സ്വദേശി ചാരുലതയുമായിട്ടുള്ള കോവളത്തെ സ്വകാര്യ ഹോട്ടലിലാണ് നടന്നത്. രാവിലെ വിവാഹം രജിസ്റ്റര്‍ ചെയ്തതിന് ശേഷം ബന്ധപ്പെട്ട ചടങ്ങുകള്‍ പൂര്‍ത്തിയാക്കി.


വൈകീട്ട് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി വിപുലമായ സല്‍ക്കാരവും ഒരുക്കിയിട്ടുണ്ട്. വളരെ ലളിതമായ ചടങ്ങ് മാത്രമായിരുന്നു. അടുത്തബന്ധുക്കള്‍ മാത്രം പങ്കെടുത്തെ ചടങ്ങ്. മുപ്പതില്‍ താഴെ ആള് മാത്രമെ വിവാഹത്തില്‍ പങ്കെടുത്തുള്ളു. എന്നാല്‍ വൈകിട്ട് വിപുലമായ ചടങ്ങാണ് ഒരുക്കിയിരിക്കുന്നത്. ബന്ധുക്കളും സുഹൃത്തുക്കളും സഞ്ജുവിന്റെ കൂടെ കളിച്ചവരും ചടങ്ങില്‍ പങ്കെടുക്കും.

എന്നാല്‍ രഞ്ജി ട്രോഫിയില്‍ ഓസ്ട്രേലിയന്‍ പര്യടനവും നടക്കുന്നതിനാല്‍ എത്രത്തോളം ക്രിക്കറ്റ് താരങ്ങള്‍ ചടങ്ങിനെത്തുമെന്ന് ഉറപ്പായിട്ടില്ല. എങ്കിലും ഐപിഎല്‍ ക്ലബ് രാജസ്ഥാന്‍ റോയല്‍സിനെ താരങ്ങളെത്തുമെന്ന് സഞ്ജു പറഞ്ഞു.

കുടുംബാംഗങ്ങള്‍ മാത്രമാണ് നടന്നതെന്നും സഞ്ജു മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഒരുപാട് സന്തോഷം. വീട്ടുകാരെല്ലാം സമ്മതിച്ചതിലും സന്തോഷമെന്ന് വധു ചാരുലതയും വ്യക്തമാക്കി. മാര്‍ ഇവാനിയോസ് കോളേജിലെ പഠനകാലത്താണ് ഇരുവരും പ്രണയത്തിലായത്. ദില്ലിക്കെതിരെ രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ തകര്‍പ്പന്‍ ജയത്തിന് ശേഷമാണ് സഞ്ജു വിവാഹ ഒരുക്കങ്ങളിലേക്ക് എത്തിയത്.Other News in this category4malayalees Recommends