ഓസ്‌ട്രേലിയ ടെംപററി മൈഗ്രന്റുകളെ സെറ്റില്‍ ചെയ്യാന്‍ വന്‍ തോതില്‍ സഹായിക്കുന്ന രാജ്യം;ഇവിടുത്തെ ജനസംഖ്യയില്‍ ഇവരുടെ സ്വാധീനം ശക്തം; സമ്പദ് വ്യവസ്ഥയിലേക്ക് ടെംപററി മൈഗ്രന്റുകള്‍ നല്‍കുന്നത് നിര്‍ണായക സംഭാവന

ഓസ്‌ട്രേലിയ  ടെംപററി മൈഗ്രന്റുകളെ സെറ്റില്‍ ചെയ്യാന്‍ വന്‍ തോതില്‍  സഹായിക്കുന്ന രാജ്യം;ഇവിടുത്തെ ജനസംഖ്യയില്‍ ഇവരുടെ സ്വാധീനം ശക്തം; സമ്പദ് വ്യവസ്ഥയിലേക്ക് ടെംപററി മൈഗ്രന്റുകള്‍ നല്‍കുന്നത് നിര്‍ണായക സംഭാവന
ഓസ്‌ട്രേലിയ ടെംപററി മൈഗ്രന്റുകളെ സെറ്റില്‍ ചെയ്യാന്‍ വന്‍ തോതില്‍ സഹായിക്കുന്ന രാജ്യമാണ്.നിലവില്‍ ഇവിടെ ഒരു മില്യണോളം താല്‍ക്കാലിക വിദേശ തൊഴിലാളികളാണുള്ളത്. വര്‍ക്ക് വിസ ഹോള്‍ഡര്‍മാര്‍, ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സ്, വര്‍ക്കിംഗ് ഹോളിഡേ മേയ്ക്കര്‍മാര്‍ തുടങ്ങിയവര്‍ ഇവരില്‍ ഉള്‍പ്പെടുന്നു. ഇക്കൂട്ടത്തില്‍ ന്യൂസിലാന്‍ഡുകാര്‍, പ്രൊട്ടക്ഷന്‍ വിസകളിലെത്തുന്ന അഭയാര്‍ത്ഥികള്‍ തുടങ്ങിയവരും ഇവരില്‍ ഉള്‍പ്പെടുന്നു.

ഓസ്‌ട്രേലിയന്‍ ജനസംഖ്യയില്‍ ടെംപററി, അല്ലെങ്കില്‍ അണ്‍സെറ്റില്‍ഡ് സ്റ്റാറ്റസിലുള്ളവര്‍ നല്ലൊരു ശതമാനം വരും. ഇവര്‍ ഓസ്‌ട്രേലിയന്‍ സമ്പദ് വ്യവസ്ഥയിലേക്ക് നല്ല രീതിയില്‍ സംഭാവന ചെയ്യുന്നതിനാലാണ് സര്‍ക്കാര്‍ ഇവരെ സ്വാഗതം ചെയ്യുന്നതിന് ഊന്നല്‍ നല്‍കുന്നത്. എന്നാല്‍ ഇവര്‍ക്ക് രാജ്യത്തിന്റെ നിര്‍ണായക കാര്യങ്ങളില്‍ ഇടപെടുന്നതിനോ അഭിപ്രായം പറയുന്നതിനോ യാതൊരു അവകാശവുമില്ല. പെര്‍മനന്റ് മൈഗ്രേഷനിലെത്തുന്നവരുടെ എണ്ണം കുറയ്ക്കുമെന്ന് ഓസ്‌ട്രേലിയ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. അത്തരമൊരു സാഹചര്യത്തില്‍ നിരവധി കുടിയേറ്റക്കാര്‍ ഇവിടെ ടെംപററി സ്റ്റാറ്റസില്‍ ജീവിക്കേണ്ടി വരുമെന്നുറപ്പാണ്.

ടെംപററി മൈഗ്രേഷന്‍ പെര്‍മനന്റ് സെറ്റില്‍മെന്റിലേക്ക് നയിക്കാന്‍ വേണ്ടതെല്ലാം ചെയ്യുന്നുണ്ട്. ടെംപററി മൈഗ്രന്റുകളെ ഉപാധിരഹിതമായി രാജ്യത്ത് സെറ്റില്‍ ചെയ്യാന്‍ സഹായിക്കുന്നുമുണ്ട്. കുടിയേറ്റക്കാര്‍ എംപ്ലോയറുടെ സ്‌പോണ്‍സര്‍ഷിപ്പിലോ അല്ലെങ്കില്‍ പ്രത്യേക ടെസ്റ്റ് സ്‌കോര്‍ നേടിയെങ്കിലോ മാത്രമേ ഇവിടെ പെര്‍മനന്റായി സെറ്റില്‍ ചെയ്യാന്‍ സാധിക്കൂ. ടെംപററി സ്റ്റാറ്റസിലെത്തുന്നവര്‍ക്ക് പരിധി നിശ്ചയിക്കാന്‍ ഓസ്‌ട്രേലിയ ഒരുങ്ങുന്നുണ്ട്. എന്നാല്‍ ഇത് എങ്ങനെ പ്രാവര്‍ത്തികമാക്കുമെന്ന കാര്യത്തില്‍ ഒരു ഫോര്‍മുല തയ്യാറാക്കാന്‍ സാധിച്ചിട്ടില്ല.

Other News in this category4malayalees Recommends