ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടയാള്‍ക്കൊപ്പം ഒളിച്ചോടാന്‍ ശ്രമിച്ച മകള്‍ അമ്മയെ കുത്തിക്കൊന്നു, ബാഗുമായി വീട് വിട്ടിറങ്ങാന്‍ നിന്ന മകളെ അമ്മ തടയുകയായിരുന്നു

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടയാള്‍ക്കൊപ്പം ഒളിച്ചോടാന്‍ ശ്രമിച്ച മകള്‍ അമ്മയെ കുത്തിക്കൊന്നു, ബാഗുമായി വീട് വിട്ടിറങ്ങാന്‍ നിന്ന മകളെ അമ്മ തടയുകയായിരുന്നു

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകന്റെ കൂടെ പോകാന്‍ വിസമ്മതിച്ച അമ്മയെ മകള്‍ കുത്തിക്കൊന്നു. തമിഴ്‌നാട്ടിലാണ് സംഭവം. തമിഴ്നാട് തിരുവള്ളൂര്‍ സ്വദേശി ഭാനുമതി(50)യാണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ മകള്‍ ദേവിപ്രിയ(19)യെ പൊലീസ് അറസ്റ്റ് ചെയ്തു. ബി.കോം രണ്ടാംവര്‍ഷ വിദ്യാര്‍ഥിയായ ദേവിപ്രിയ കുംഭകോണം സ്വദേശി വിവേകുമായി അടുപ്പത്തിലായിരുന്നു. ഫേസ്ബുക്കിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതും അടുത്തതും. എന്നാല്‍ ഇരുവരും തമ്മില്‍ ഇതുവരെ നേരില്‍ കണ്ടിരുന്നില്ല.


അതിനിടെ, ഭാനുമതിക്ക് മകളുടെ ഫേസ്ബുക്ക് പ്രണയത്തെക്കുറിച്ച് വിവരം ലഭിച്ചു. ഇതോടെ മകളെ പ്രണയത്തില്‍ നിന്ന് പിന്തിരിപ്പിക്കാനായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തു.

മൊബൈല്‍ ഫോണ്‍ വാങ്ങിവെച്ചെങ്കിലും ദേവിപ്രിയ വിവേകുമായുള്ള ബന്ധം തുടര്‍ന്നു. ഇതിനിടെയാണ് ഇരുവരും ഒളിച്ചോടാന്‍ തീരുമാനിച്ചത്. ദേവിപ്രിയയെ തിരുവള്ളൂരില്‍ നിന്ന് കൊണ്ടുവരാന്‍ വിവേക് രണ്ടുസുഹൃത്തുക്കളെ കഴിഞ്ഞദിവസം അയച്ചിരുന്നു. കുംഭകോണത്തെ തുണിക്കടയിലെ ജീവനക്കാരായ വിഘ്നേഷും സതീഷുമാണ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോകാനായി തിരുവള്ളൂരിലെത്തിയത്.

കാമുകന്റെ നിര്‍ദേശമനുസരിച്ച് ദേവിപ്രിയ ഇവരോടൊപ്പം പോകാന്‍ തീരുമാനിച്ചെങ്കിലും അമ്മ തടസംനിന്നു. ബാഗുമായി വീട് വിട്ടിറങ്ങാന്‍ നിന്ന മകളെ ഭാനുപ്രിയ തടഞ്ഞുവെച്ചു. ഇതോടെ അരിശംപൂണ്ട മകള്‍ അമ്മയെ കത്തിയെടുത്ത് കുത്തിക്കൊല്ലുകയായിരുന്നു. മാരകമായി പരിക്കേറ്റ ഭാനുപ്രിയ തല്‍ക്ഷണം മരിച്ചു. ഭാനുപ്രിയ കൊല്ലപ്പെട്ടതോടെ ഇരുവരും ഓടിരക്ഷപ്പെട്ടു. പിന്നീട് നാട്ടുകാരാണ് ഇവരെ പിടികൂടുകയായിരുന്നു.Other News in this category4malayalees Recommends