രാഹുല്‍ ദ്രാവിഡിന്റെ റെക്കോര്‍ഡ് മറികടന്ന് വിരാട് കൊഹ്ലി, തകര്‍ന്നത് 16 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ്

രാഹുല്‍ ദ്രാവിഡിന്റെ റെക്കോര്‍ഡ് മറികടന്ന് വിരാട് കൊഹ്ലി, തകര്‍ന്നത് 16 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ്

രാഹുല്‍ ദ്രാവിഡിന്റെ റെക്കോര്‍ഡ് മറികടന്നിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലി. വിദേശ ടെസ്റ്റ് മത്സരങ്ങളില്‍ ഒരു വര്‍ഷത്തില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടമാണ് പുതുതായി വിരാട് കൊഹ്ലി സ്വന്തമാക്കിയത്. 2002ല്‍ രാഹുല്‍ ദ്രാവിഡ് വിദേശ ടെസ്റ്റുകളില്‍നിന്ന് 1137 റണ്‍സ് നേടിയിരുന്നു. ഇതിനെ ബോക്‌സിങ് ഡേ ടെസ്റ്റിലെ കൂടി പ്രകടനത്തോടെ കൊഹ്ലി മറികടന്നു.


ബോക്‌സിങ് ഡേ ടെസ്റ്റില്‍ 82 റണ്‍സെടുത്ത് നില്‍ക്കെ മിച്ചല്‍ സ്റ്റാര്‍ക്കിന് വിക്കറ്റ് നല്‍കിയാണ് ക്യാപ്റ്റന്‍ പുറത്തായത്. സെഞ്ച്വറി നഷ്ടമായെങ്കിലും 16 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് തിരുത്തിയെഴുതാന്‍ കൊഹ്ലിക്കു സാധിച്ചു. മെല്‍ബണ്‍ ടെസ്റ്റിന്റെ രണ്ടാം ദിനം ഏഴിന് 443 റണ്‍സെന്ന നിലയില്‍ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു.

1983ല്‍ 1065 റണ്‍സ് നേടിയ മൊഹീന്ദര്‍ അമര്‍നാഥ്, 1971 ല്‍ 918 റണ്‍സ് നേടിയ സുനില്‍ ഗവാസ്‌കര്‍ എന്നിവരാണ് നേട്ടക്കാരില്‍ കൊഹ്‌ലിക്കും ദ്രാവിഡിനും പിന്നിലുള്ളത്. പെര്‍ത്ത് ടെസ്റ്റില്‍ ഓസീസിനെതിരെ കൊഹ്‌ലി സെഞ്ച്വറി നേടിയിരുന്നു. 2018ല്‍ താരം നേടുന്ന ആറാമത്തെ ടെസ്റ്റ് സെഞ്ച്വറിയായിരുന്നു ഇത്. ഇതോടെ ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറികള്‍ നേടുന്ന താരമെന്ന സച്ചിന്റെ നേട്ടത്തിനൊപ്പവും കൊഹ്ലി എത്തി.

Other News in this category4malayalees Recommends