വീപ്പയ്ക്കുള്ളില്‍ യുവതിയുടേയും രണ്ടു കുട്ടികളുടേയും തല അറുത്തുമാറ്റപ്പെട്ട നിലയില്‍ മൃതദേഹം

വീപ്പയ്ക്കുള്ളില്‍ യുവതിയുടേയും രണ്ടു കുട്ടികളുടേയും തല അറുത്തുമാറ്റപ്പെട്ട നിലയില്‍ മൃതദേഹം
ഹരിയാനയിലെ ബിവാനി ജില്ലയില്‍ രണ്ടു കുട്ടികളുടേയും യുവതിയുടെയും മൃതദേഹം തല അറുത്തുമാറ്റപ്പെട്ട നിലയില്‍ കണ്ടെത്തി. 32 വയസ് പ്രായം തോന്നിക്കുന്ന യുവതിയും രണ്ട് വയസ് തോന്നിക്കുന്ന പെണ്‍കുട്ടിയും ഒന്നിനും രണ്ടിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടിയുടെതുമാണ് മറ്റ് മൃതദേഹങ്ങള്‍.

ഖാരക്ക് ഗ്രാമത്തിലെ റോഹ്ത്തക് ബിവാനി റോഡില്‍ ഒരു വീപ്പയ്ക്കുള്ളില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തലയില്ലാത്തതിനാല്‍ മൃതദേഹം തിരിച്ചറിയാനായിട്ടില്ല. ഭിവാനി എസ് പി ഗംഗാറാം പുനിയയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

അടുത്തിടെ കാണാതായവരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്. മൃതദേഹങ്ങള്‍ പൊലീസ് പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചതായും എസ് പി അറിയിച്ചു.

Other News in this category4malayalees Recommends