ലില്ലി അലക്‌സാണ്ടര്‍ മണ്ണംപ്ലാക്കലിന്റെ സംസ്‌കാരം ജനുവരി 3ന്

ലില്ലി അലക്‌സാണ്ടര്‍ മണ്ണംപ്ലാക്കലിന്റെ സംസ്‌കാരം ജനുവരി 3ന്
മയാമി: മണ്ണംപ്ലാക്കല്‍ ബെന്നി അലക്‌സാണ്ടറുടെ (കളത്തൂക്കടവ്) ഭാര്യ ലില്ലി അലക്‌സാണ്ടര്‍ (59) ഫ്‌ളോറിഡയിലെ മയാമിയില്‍ നിര്യാതയായി. വര്‍ഷങ്ങളായി മയാമി ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ ആര്‍.എന്‍ ആയി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു.


പരേത പൂഞ്ഞാര്‍ കിടങ്ങത്താഴെ കുടുംബാംഗമാണ്. മക്കള്‍: ജോഫി, ഡോ. സാജു. മരുമക്കള്‍: ജോഷി വയലില്‍ (പൊന്‍കുന്നം) മയാമി, എലിസബത്ത് (ഒഹായോ). കൊച്ചുമക്കള്‍: മിയ, എമ, ലില്ലി, ഹെന്റി.


പൊതുദര്‍ശനം ജനുവരി രണ്ടാം തീയതി ബുധനാഴ്ച വൈകുന്നേരം 6 മണി മുതല്‍ 9 മണി വരെ കബാലിറോ റിവിറോ വുഡ്‌ലോണ്‍ സൗത്ത് (Caballero Rivero Woodlawn South (11655 Southwest 117th Avenue Miami, Florida 33186). സംസ്‌കാര ശുശ്രൂഷകള്‍ ജനുവരി 3നു വ്യാഴാഴ്ച രാവിലെ 10 മണിക്ക് സെന്റ് ജോണ്‍ ന്യൂമാന്‍ കാത്തലിക് ചര്‍ച്ചില്‍ (St. John Neumann Catholic Church (12125 Southwest 107th Avenue Miami, Florida 33176) വിശുദ്ധ കുര്‍ബാനയോടെ ആരംഭിക്കും.


തുടര്‍ന്നു സംസ്‌കാര കര്‍മ്മങ്ങള്‍ 11 മണിക്ക് കബാലിറോ റിവിറോ വുഡ്‌ലോണ്‍ സൗത്തില്‍ (Caballero Rivero Woodlawn South (11655 Southwest 117th Avenue Miami, Florida 33186).


കൂടുതല്‍ വിവരങ്ങള്‍ക്ക്: സാബു മാത്യു (305 283 3594), തോമസ് വര്‍ക്കി (305 896 7155), ജോസ് തോമസ് (954 270 7849), ജോര്‍ജ് വെല്‍സ് (305 798 4637).

ജോയി കുറ്റിയാനി അറിയിച്ചതാണിത്.Other News in this category4malayalees Recommends