ഓസ്‌ട്രേലിയയില്‍ ജനിച്ചാല്‍ പൗരത്വം ; രാജ്യത്തില്‍ സിറ്റിസണ്‍ഷിപ്പുള്ള പൗരത്വമുള്ള അച്ഛനോ അമ്മയ്‌ക്കോ പിറന്നാലും ഓസ്‌ട്രേലിന്‍ പൗരത്വം; ദത്തെടുക്കലിലൂടെയും ഓസീസ് പൗരനാകാം; ഓസ്‌ട്രേലിയന്‍ പൗരത്വം നേടാനുള്ള വഴികള്‍

ഓസ്‌ട്രേലിയയില്‍ ജനിച്ചാല്‍ പൗരത്വം ; രാജ്യത്തില്‍ സിറ്റിസണ്‍ഷിപ്പുള്ള പൗരത്വമുള്ള അച്ഛനോ അമ്മയ്‌ക്കോ പിറന്നാലും ഓസ്‌ട്രേലിന്‍ പൗരത്വം; ദത്തെടുക്കലിലൂടെയും ഓസീസ് പൗരനാകാം; ഓസ്‌ട്രേലിയന്‍ പൗരത്വം നേടാനുള്ള വഴികള്‍

ഓസ്‌ട്രേലിയന്‍ പൗരത്വ നിയമത്തില്‍ നിരവധി മാറ്റങ്ങളാണ് അടുത്തിടെ നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയയില്‍ ജീവിക്കുന്ന കുടിയേറ്റക്കാര്‍ക്ക് തങ്ങള്‍ക്ക് പൗരത്വം ലഭിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകള്‍ പെരുകിയിട്ടുമുണ്ട്. പൗരത്വം നല്‍കലാണ് ഏറ്റവും സാധാരണമായ വഴിയിലൂടെ ഓസ്‌ട്രേലിയന്‍ പൗരത്വം ലഭിക്കുന്നതിനുള്ള രീതി. എന്നാല്‍ മറ്റ് ചില വഴികളിലൂടെയും ഓസ്‌ട്രേലിയന്‍ സിറ്റിസണ്‍ഷിപ്പ് നേടാവുന്നതാണ്.


പരമ്പരാഗതമായി ഓസ്‌ട്രേലിയന്‍ പൗരത്വം നേടാവുന്നതാണ്. ഇത് പ്രകാരം നിങ്ങള്‍ വിദേശത്താണ് ജനിച്ചതെങ്കിലും നിങ്ങളുടെ മാതാപിതാക്കളിലൊരാള്‍ ഓസ്‌ട്രേലിയന്‍ പൗരത്വമുള്ളയാളാണെങ്കില്‍ നിങ്ങള്‍ക്കും ഓസ്‌ട്രേലിയന്‍ പൗരത്വത്തിനായി അപേക്ഷിക്കാം. നിലവിലുള്ള സിറ്റിസണ്‍ഷിപ്പ് ആക്ട് അനുസരിച്ച് ആക്ടിലെ എസ്16ല്‍ എബിഎസ് പ്രകാരം പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന രണ്ട് മാനദണ്ഡങ്ങളിലൊന്നുമായി പൊരുത്തപ്പെടുന്നയാളായിരിക്കണം. അവ താഴെപ്പറയുന്നവയാണ്


1949 ജനുവരി 26നോ അല്ലെങ്കില്‍ അതിന് ശേഷമോ പിറന്നവര്‍ക്ക് സിറ്റിസണ്‍ഷിപ്പ്

-1949 ജനുവരി 26നോ അല്ലെങ്കില്‍ അതിന് ശേഷമോ ജനിച്ചവര്‍ക്ക് പൗരത്വം ലഭിക്കുമെന്നതാണ് ഒന്നാമത്തെ മാനദണ്ഡം. എന്നാല്‍ അതിന് ചില വ്യവസ്ഥകളുണ്ട് അവ താഴെപ്പറയുന്നു.

1-നിങ്ങളുടെ ജനന സമയത്ത് മാതാപിതാക്കളിലൊരാള്‍ ഓസ്‌ട്രേലിയന്‍ പൗരനായിരിക്കണം.

2-നിങ്ങള്‍ ജനിക്കുമ്പോള്‍ മാതാപിതാക്കളിലൊരാള്‍ ഓസ്‌ട്രേലിയന്‍ പൗരത്വമുള്ളയാളായിരിക്കണം...എന്നതിന് പുറമെ ആ പാരന്റ് നിങ്ങള്‍ പൗരത്വത്തിന് അപേക്ഷിക്കുന്നതിന് മുമ്പ് ഏതെങ്കിലും

ഒരു സമയത്ത് ചുരുങ്ങിയത് രണ്ട് വര്‍ഷമെങ്കിലും ജീവിച്ചിരിക്കണം.

3- നിങ്ങള്‍ ഓസ്‌ട്രേലിയന്‍ പൗരത്വത്തിന് അപേക്ഷിക്കുമ്പോള്‍ മറ്റേതെങ്കിലും രാജ്യത്തെ സിറ്റിസണ്‍ അല്ലെങ്കില്‍ നാഷണനല്‍ ആയിരിക്കരുത്.

4- നിങ്ങള്‍ ഓസ്‌ട്രേലിയന്‍ പൗരത്വത്തിന് അപേക്ഷിക്കുമ്പോള്‍ മറ്റേതെങ്കിലും രാജ്യത്തെ സിറ്റിസണ്‍ അല്ലെങ്കില്‍ നാഷണനല്‍ ആവാം


1949 ജനുവരി 26ന് മുമ്പ് ഓസ്‌ട്രേലിയക്ക് പുറത്ത് പിറന്നവര്‍ക്ക് സിറ്റിസണ്‍ഷിപ്പ്

രണ്ടാമത്തെ മാനദണ്ഡമാണ് 1949 ജനുവരി 26ന് മുമ്പ് ഓസ്‌ട്രേലിയക്ക് പുറത്ത് ജനിച്ചവര്‍ക്കും പൗരത്വം ലഭിക്കുമെന്നത്. എന്നാല്‍ അതിന് ചില വ്യവസ്ഥകള്‍ പാലിച്ചിരിക്കണം. അവ താഴെപ്പറയുന്നു.

1-നിങ്ങളുടെ ഏതെങ്കിലും മാതാപിതാക്കളിലൊരാള്‍ക്ക് ഓസ്‌ട്രേലിയന്‍ പൗരത്വം ലഭിച്ചിരിക്കുന്നത് 1949 ജനുവരി 26നായിരിക്കണം.

2- നിങ്ങളുടെ മാതാപിതാക്കളിലൊരാള്‍ ഓസ്‌ട്രേലിയയില്‍ ജനിച്ചവരോ അല്ലെങ്കില്‍ നിങ്ങളുടെ ജനനത്തിന് മുമ്പ് ഓസ്‌ട്രേലിയയില്‍ നാച്വറലൈസ്ഡ് ആയവരോ ആയിരിക്കണം.

3-നിങ്ങള്‍ മറ്റേതെങ്കിലും രാജ്യത്തെ സിറ്റിസണ്‍ അല്ലെങ്കില്‍ നാഷണല്‍ ആയിരിക്കണം.

ദത്തെടുക്കലിലൂടെ സിറ്റിസണ്‍ഷിപ്പ്


ഓസ്‌ടേലിയന്‍ പൗരത്വമുള്ളയാള്‍ നിങ്ങളെ ദത്തെടുക്കുന്നുവെങ്കില്‍ അതിലൂടെ പൗരത്വം ലഭിക്കും. ഹേഗ് കണ്‍വന്‍ഷന്‍ ഓണ്‍ ഇന്റര്‍-കണ്‍ട്രി അഡോപ്ഷന്‍ പ്രകാരമായിരിക്കണം ഈ ദത്തെടുക്കല്‍. ഓസ്‌ട്രേലിയയും മറ്റേതെങ്കിലും രാജ്യവും തമ്മിലുണ്ടാക്കിയ ഉഭയകക്ഷി കരാര്‍ പ്രകാരമുള്ള ദത്തെടുക്കലിന് നിങ്ങള്‍ വിധേയമായാലും പൗരത്വം ലഭിക്കും.

Other News in this category4malayalees Recommends