വെരി റവ.ഫാ. തോമസ് കടുകപ്പള്ളി ചിക്കാഗോ രൂപതാ വികാരി ജനറാളും, കത്തീഡ്രല്‍ വികാരിയും

വെരി റവ.ഫാ. തോമസ് കടുകപ്പള്ളി ചിക്കാഗോ രൂപതാ വികാരി ജനറാളും, കത്തീഡ്രല്‍ വികാരിയും
ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് സീറോ കത്തോലികാ രൂപതയുടെ വികാരി ജനറാളും കത്തീഡ്രല്‍ വികാരിയുമായി റവ.ഫാ. തോമസ് കടുകപ്പള്ളിയെ രൂപതാക്ഷ്യന്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് നിയമിച്ചു. 2019 ഫെബ്രുവരി ഏഴിനാണ് പുതിയ നിയമനം നിലവില്‍ വരിക. ഫ്‌ളോറിഡ, കോറല്‍സ്പ്രിംഗ് ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് ഫൊറോന ചര്‍ച്ച് വികാരിയായി സേവനം ചെയ്തുവരികയാണ് ഫാ. കടുകപ്പള്ളി ഇപ്പോള്‍.


രൂപതയിലെ ഏതാനും വൈദീകര്‍ക്കും ഫെബ്രുവരി ഏഴിന് സ്ഥലംമാറ്റം ഉണ്ടാകും.


2. ഫാ. ജോണ്‍ തോമസ് തച്ചാറ ഔവര്‍ ലേഡി ഓഫ് ഹെല്‍ത്ത് ചര്‍ച്ച്, കോറല്‍ സ്പ്രിംഗ്‌സ് ഫ്‌ളോറിഡ ഫൊറോന വികാരി.


3. ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടില്‍ സെന്റ് അല്‍ഫോന്‍സാ ചര്‍ച്ച് കൊപ്പേല്‍, ടെക്‌സസ് വികാരി.


4. ഫാ. തോമസ് മങ്ങാട്ട് സെന്റ് ജോര്‍ജ് ചര്‍ച്ച് പാറ്റേഴ്‌സണ്‍, ന്യൂജേഴ്‌സി വികാരി.


5. ഫാ. അലക്‌സ് വിരുത്തിക്കുളങ്ങര സി.എസ്.എസ്.ആര്‍ സെന്റ് മദര്‍ തെരേസാസ് ചര്‍ച്ച് ലാസ്‌വേഗസ് വികാരി.


6. ഫാ. സെബി ചിറ്റിലപ്പള്ളി ഡിവൈന്‍ മേഴ്‌സി ചര്‍ച്ച് എഡിന്‍ബര്‍ഗ്, ടെക്‌സസ് വികാരി.


7. ഫാ. വില്‍സണ്‍ ആന്റണി കണ്ടങ്കേരി സെന്റ് അല്‍ഫോന്‍സാ ചര്‍ച്ച്, ബാള്‍ട്ടിമോര്‍ വികാരി.


രൂപതാ കാര്യാലയത്തില്‍ നിന്നും ചാന്‍സിലര്‍ റവ.ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശ്ശേരി അറിയിച്ചതാണിത്.


Other News in this category4malayalees Recommends