ടോം വര്‍ഗീസ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നോമിനേഷനുവേണ്ടി മിസ്സിസാഗ മാള്‍ട്ടണില്‍ നിന്നും മത്സരിക്കുന്നു

ടോം വര്‍ഗീസ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നോമിനേഷനുവേണ്ടി മിസ്സിസാഗ മാള്‍ട്ടണില്‍ നിന്നും മത്സരിക്കുന്നു
മിസ്സിസാഗ:( കാനഡ) : ടോം വര്‍ഗീസ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നോമിനേഷനുവേണ്ടി മിസ്സിസാഗ മാള്‍ട്ടണില്‍ നിന്നും മത്സരിക്കുന്നു. 14 വയസ്സിന് മുകളിലുള്ള പിആര്‍ കാര്‍ഡ് ഉള്ള റൈഡിംഗ് പാര്‍ട്ടി മെമ്പര്‍ഷിപ്പുള്ളവര്‍ക്ക് ടോം വര്‍ഗീസിന് വോട്ടുചെയ്യാവുന്നതാണ്. ഇവരോട് വോട്ടഭ്യര്‍ത്ഥിച്ചുകൊണ്ട് ടോം വര്‍ഗീസ് വാര്‍ത്തക്കുറിപ്പ് ഇറക്കിയിട്ടുണ്ട്. 1986 ല്‍ എയര്‍ ഇന്ത്യ(ജി.എസ്.എ) ഉദ്യോഗസ്ഥനായി കാനഡയിലെത്തിയ ടോം പിന്നീട് ടൊറന്റോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ട്രാഫിക് കണ്ട്രോളറായി പ്രവര്‍ത്തിച്ചു. 1997 ല്‍ ബിസിനേസിലേക്ക് തിരിഞ്ഞ അദ്ദേഹം ഒരുവര്‍ഷത്തിനുശേഷം രാഷ്ട്രീയത്തില്‍ സജീവമാണ്. 1990 ല്‍ കനേഡിയന്‍ കൈരളി മാഗസിന്റെ ചീഫ് എഡിറ്ററായി പ്രവര്‍ത്തിച്ചു.


നോര്‍ത്ത് അമേരിക്കയിലും കേരളത്തിലുമായി നടന്ന കോണ്‍ഫറന്‍സുകളുടെ യൂത്ത് ഡയറക്ടര്‍,ട്രഷറര്‍,സെക്രട്ടറി എന്ന നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ മിസ്സിസാഗ മാള്‍ട്ടണ്‍ റോട്ടറി ക്ലബ് സെക്രട്ടറി, കേരള ക്രിസ്ത്യന്‍ അസംബ്ലി അഡ്മിനിസ്‌ട്രേറ്റര്‍, കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മാള്‍ട്ടന്‍ ബോര്‍ഡ് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. പ്രചരണാര്‍ത്ഥം ടോം വര്‍ഗീസ് ജനുവരി ആറിന് മിസ്സിസാഗ (427&ഫിഞ്ച്) വേര്‍ഡി ബാങ്ക്വറ്റ് 3550 ഡെറി റോഡ് ഈസ്റ്റില്‍ ല്‍ വച്ച് യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. 2000 വളണ്ടിയേഴ്‌സിനേയും 2500 പാര്‍ട്ടി അംഗങ്ങളേയുമാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് ടോം വര്‍ഗീസ് പറഞ്ഞു.


കൂടുതല്‍ വിവരങ്ങള്‍ക്ക് 6475492430 എന്നീ നമ്പറിലും tomvarughese@gmail.com എന്ന ഇമെയില്‍ വിലാസത്തിലും ബന്ധപ്പെടുക.


Other News in this category



4malayalees Recommends