മഞ്ഞിനിക്കര ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഫെബ്രുവരി 16,17 തീയതികളില്‍

മഞ്ഞിനിക്കര ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ ഫെബ്രുവരി 16,17 തീയതികളില്‍
ചിക്കാഗോ: മഞ്ഞനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന മഹാപരിശുദ്ധനായ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ എണ്‍പത്തിയേഴാമത് ഓര്‍മ്മപ്പെരുന്നാള്‍ ചിക്കാഗോയിലെ സെന്റ് പീറ്റേഴ്‌സ്, സെന്റ് ജോര്‍ജ്, സെന്റ് മേരീസ് ക്‌നാനായ എന്നീ യാക്കോബായ ഇടവകകളുടെ സംയുക്താഭിമുഖ്യത്തില്‍ ഫെബ്രുവരി 16,17 (ശനി, ഞായര്‍) തീയതികളില്‍ ഓക്പാര്‍ക്ക് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ വച്ചു നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചു.


പെരുന്നാളിന്റെ മുന്നോടിയായി ഫെബ്രുവരി പത്താംതീയതി ഞായറാഴ്ച ഓക്പാര്‍ക്ക് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ കൊടി കയറും. പെരുന്നാളിന്റെ വിശദ വിവരങ്ങള്‍ പിന്നാലെ അറിയിക്കുന്നതാണ്. ഷെവലിയാര്‍ ജയ്‌മോന്‍ കെ. സ്‌കറിയ അറിയിച്ചതാണിത്.

Other News in this category4malayalees Recommends