'നവോദയ ഓസ്‌ട്രേലിയ കേരളത്തിലെ പ്രളയദുരിതാശ്വാസ ഫണ്ടിലേക്കു സമാഹരിച്ച തുകയുടെ രണ്ടാം ഗഡു മുഖ്യമന്ത്രി ശ്രീ: പിണറായി വിജയനു കൈമാറി'

'നവോദയ ഓസ്‌ട്രേലിയ കേരളത്തിലെ പ്രളയദുരിതാശ്വാസ ഫണ്ടിലേക്കു സമാഹരിച്ച തുകയുടെ രണ്ടാം ഗഡു മുഖ്യമന്ത്രി ശ്രീ: പിണറായി വിജയനു  കൈമാറി'
മെല്‍ബണ്‍: നവോദയ ഓസ്‌ട്രേലിയ കേരളത്തിലെ പ്രളയദുരിതാശ്വാസ ഫണ്ടിലേക്കു സമാഹരിച്ച തുക യുടെ രണ്ടാം ഗഡു 2019 ജനുവരി മൂന്നിന് കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയനു കൈമാറി. ഏഴു ലക്ഷത്തി ഇരുപത്താറായിരം രൂപയുടെ ചെക്ക് സെക്രട്ടേറിയേറ്ററില്‍ നടന്ന ചടങ്ങില്‍ വച്ച് നവോദയ ഓസ്‌ട്രേലിയയെ പ്രതിനിധീകരിച്ചു എത്തിയ രമേഷ് കുറുപ്പ് , സജീവ്കുമാര്‍, രാജന്‍വീട്ടില്‍, ജിജോ ടോം ജോര്‍ജ് , ഷിബു പോള്‍ , സന്ധ്യ രാജന്‍ ചേര്‍ന്ന് മുഖ്യമന്ത്രിക്ക് കൈമാറി.

സാലറി ചലഞ്ചിന്റെ ഭാഗമായി വിവിധ സ്റ്റേറ്റ് കമ്മിറ്റികള്‍ നിന്ന് പ്രവര്‍ത്തകര്‍ നല്‍കിയ ഫണ്ടിന്റെ ഭാഗമാണ് ഈ തുക. നവകേരള നിര്‍മാണത്തിനായി തുടര്‍ന്നും നവോദയ ഓസ്‌ട്രേലിയ കൂടുതല്‍ ഫണ്ട് ശേഖരിക്കുന്നതാണ്.


Other News in this category



4malayalees Recommends