അമേരിക്കയിലെ ജോലിസ്ഥലങ്ങളിലെ ഇമിഗ്രേഷന്‍ റെയ്ഡുകളില്‍ 2018ല്‍ 400 ശതമാനം വര്‍ധനവ്; കഴിഞ്ഞ വര്‍ഷം നടത്തിയിരിക്കുന്നത് 6848 വര്‍ക്ക് സൈറ്റ് ഇന്‍വെസ്റ്റിഗേഷനുകള്‍; 779 ക്രിമിനല്‍ അറസ്റ്റുകളും 1525 തൊഴിലിട അറസ്റ്റുകളുമുണ്ടായി

അമേരിക്കയിലെ ജോലിസ്ഥലങ്ങളിലെ ഇമിഗ്രേഷന്‍ റെയ്ഡുകളില്‍ 2018ല്‍ 400 ശതമാനം വര്‍ധനവ്; കഴിഞ്ഞ വര്‍ഷം നടത്തിയിരിക്കുന്നത് 6848 വര്‍ക്ക് സൈറ്റ് ഇന്‍വെസ്റ്റിഗേഷനുകള്‍; 779 ക്രിമിനല്‍ അറസ്റ്റുകളും 1525 തൊഴിലിട അറസ്റ്റുകളുമുണ്ടായി

യുഎസിലെ തൊഴിലിടങ്ങളിലെ ഇമിഗ്രേഷന്‍ റെയ്ഡുകളില്‍ 2018ല്‍ 400 ശതമാനം വര്‍ധനവുണ്ടായിരിക്കുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. രേഖകളില്ലാത്ത കുടിയേറ്റക്കാരെ പിടികൂടുന്നതിനും നാടുകടത്തുന്നതിനും ട്രംപ് ഭരണകൂടം കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ തുടങ്ങിയത് മുതലാണ് ഇത്തരം റെയ്ഡുകളിലും വര്‍ധനവുണ്ടായിരിക്കുന്നത്. ഇത്തരം റെയ്ഡുകള്‍ക്കായി യുഎസ് ഇമിഗ്രേഷന്‍ ഏജന്റുമാര്‍ വന്‍ തോതിലാണ് തൊഴിലിടങ്ങളിലെത്തിക്കൊണ്ടിരിക്കുന്നത്.


ഇത്തരം കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി കഴിഞ്ഞ വര്‍ഷം നടത്തിയ റെയ്ഡുകളില്‍ ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ നാലിരട്ടി വര്‍ധനവാണുണ്ടായിരിക്കുന്നത്. ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് (ഐസിഇ) ആണ് ഈ കണക്ക് പുറത്ത് വിട്ടിരിക്കുന്നത്. 2018ലെ സാമ്പത്തിക വര്‍ഷത്തില്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍സ് ഏജന്റുമാര്‍ 6848 വര്‍ക്ക് സൈറ്റ് ഇന്‍വെസ്റ്റിഗേഷനുകളാണ് നടത്തിയിരിക്കുന്നത്.

എന്നാല്‍ 2017ല്‍ ഇത്തരം 1691 ഇന്‍വെസ്റ്റിഗേഷനുകളാണ് നടത്തിയിരുന്നത്. ഇതിനെ തുടര്‍ന്ന് 779 ക്രിമിനല്‍ അറസ്റ്റുകളും 1525 വര്‍ക്ക്‌പ്ലേസ് റിലേറ്റഡ് അറസ്റ്റുകളുമാണ് നടത്തിയിരിക്കുന്നത്. 2017ല്‍ ഇത്തരത്തില്‍ യഥാക്രമം 139ഉം 172ഉം അറസ്റ്റുകള്‍ മാത്രമേ നടത്തിയിട്ടുള്ളൂവെന്നറിയുമ്പോഴാണ് ഇതിലുണ്ടായിരിക്കുന്ന വര്‍ധനവിന്റെ ആഴം വെളിപ്പെടുന്നത്. യുഎസിലെ എംപ്ലോയ്‌മെന്റ് നിയമങ്ങള്‍ യഥാക്രമം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഇത്തരം റെയ്ഡുകള്‍ നടത്തുന്നത് വര്‍ധിപ്പിച്ചിരിക്കുന്നതെന്നാണ് ഐസിഇ വിശദീകരിച്ചിരിക്കുന്നത്.


Other News in this category4malayalees Recommends