ഫാ. എം.റ്റി തോമസ് ഹൂസ്റ്റണില്‍ നിര്യാതനായി

ഫാ. എം.റ്റി തോമസ് ഹൂസ്റ്റണില്‍ നിര്യാതനായി
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സീനിയര്‍ വൈദീകനും ഹൂസ്റ്റണ്‍ സെന്റ്.തോമസ് ഇന്ത്യന്‍ ഓര്‍ത്തോഡോക്‌സ് കത്തീഡ്രല്‍ ഇടവക അംഗവുമായ ബഹു.എം.റ്റി തോമസ് കശീശ്ശാ അമേരിക്കയിലെ ഹൂസ്റ്റണില്‍ നിര്യാതനായി. സംസ്‌ക്കര ശുശ്രൂഷകള്‍ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രപൊലീത്ത അഭിവന്ദ്യ സഖറിയാസ് മാര്‍ നിക്കോളോവോസിന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ വ്യാഴാഴ്ച ഹൂസ്റ്റണില്‍ നടക്കും.

ബുധനാഴ്ച രാവിലെ ഒന്‍പതു മണിമുതല്‍ രണ്ട് മണിവരെ ഫോറസ്റ്റ് പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍ പൊതുദര്‍ശനം. തുടര്‍ന്ന് വൈകിട്ട് 4 മണിയോടുകൂടി ഭൗതീക ശരീരം ഹൂസ്റ്റണ്‍ സെന്റ്.തോമസ് ഇന്ത്യന്‍ ഓര്‍ത്തോഡോക്‌സ് കത്തീഡ്രലില്‍ കൊണ്ടുവരും. വൈകിട്ട് അഞ്ചുമണിമുതല്‍ പൊതുദര്‍ശനവും സംസ്‌കാര ശുശ്രൂഷയുടെ നാല് മുതല്‍ ആറ് വരെയുള്ള ശുശ്രൂഷകളും നടക്കും.

വ്യാഴാഴ്ച രാവിലെ 8 മണിക്ക് പ്രഭാത നമസ്‌കാരത്തെതുടര്‍ന്ന് ഏഴ്, എട്ട് ശുശ്രൂഷകള്‍ പൂര്‍ത്തീകരിക്കും. പരിശുദ്ധ മദ്ഹബഹയോടുള്ള വിടവാങ്ങല്‍ ശുശ്രൂഷയ്ക്ക് ശേഷം 12 മണിയോടുകൂടി ഫോറസ്റ്റ് പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍ സംസ്‌കരിക്കും.

Other News in this category4malayalees Recommends