കേക്ക് മുറിക്കാന്‍ കത്തി ആവശ്യപ്പെട്ട യുവതിയുടെ കഴുത്ത് ഒറ്റ വെട്ട്, രക്തത്തില്‍ കുളിച്ച് യുവതി

കേക്ക് മുറിക്കാന്‍ കത്തി ആവശ്യപ്പെട്ട യുവതിയുടെ കഴുത്ത് ഒറ്റ വെട്ട്, രക്തത്തില്‍ കുളിച്ച് യുവതി

വിവാഹ വാര്‍ഷിക ആഘോഷത്തില്‍ 23കാരന്റെ വെട്ടേറ്റ് യുവതി.കേക്ക് മുറിക്കാന്‍ കത്തി ആവശ്യപ്പെട്ട യുവതിയുടെ കഴുത്ത് ഒറ്റ വെട്ട്. കഴുത്തില്‍ ആഴത്തില്‍ മുറിവേല്‍പ്പിക്കുകയായിരുന്നു. മുപ്പതുകാരിയായ ഫര്‍സാന മിറത്ത് വിവാഹ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കേരളത്തില്‍ എത്തിയപ്പോഴാണ് 23കാരനായ യുവാവിന്റെ ആക്രമണത്തിന് ഇരയായത്.


ഹോട്ടലില്‍ വെയ്റ്ററായി ജോലി ചെയ്യുന്ന നിഷാന്ത് ഗൗഡയാണ് യുവതിയെ ആക്രമിച്ചത്. വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ വേണ്ടി ഞായറാഴ്ചയാണ് സൗത്ത് ആഫ്രിക്കയില്‍ നിന്ന് ഫര്‍സാന മിറത്ത് ഇന്ത്യയില്‍ എത്തിയത്. ജെ.ബി നഗറിലുള്ള ഹോട്ടലില്‍ ഇവര്‍ ഞായറാഴ്ച അമ്മയ്‌ക്കൊപ്പം മുറി എടുക്കുകയായിരുന്നു. പല കാര്യങ്ങള്‍ക്കായി യുവതി വെയ്റ്ററെ ആറേഴു തവണ വിളിച്ചിരുന്നതായി പറയുന്നു. അതിനു ശേഷം ഫര്‍സാന വിളിച്ച് ഒരു കേക്ക് കൂടി ഓര്‍ഡര്‍ ചെയ്യുകയായിരുന്നു.

ഈ സമയം വെയ്റ്റര്‍ ഗൗഡ കത്തിയില്ലാതെ കേക്ക് മാത്രം കൊണ്ടു വന്നതിനെ തുടര്‍ന്ന് യുവതി ഗൗഡയോടു കത്തി കൂടി ഉടനെ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. കത്തിയുമായി എത്തിയ ഗൗഡ പെട്ടെന്ന് യുവതിയുടെ കഴുത്തില്‍ ആ കത്തികൊണ്ട് വെട്ടുകയായിരുന്നു. യുവതിയുടെ കഴുത്തില്‍ കത്തി കൊണ്ട് മുറിവേല്‍പ്പിച്ചാണ് ഇയാള്‍ മടങ്ങിയത് എന്ന് അന്ധേരി പൊലീസ് പറയുന്നു. നിഷാന്ത് ഗൗഡയേ പൊലീസ് അറസ്റ്റ ചെയ്ത് ഐ.പി.സി 326 വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.Other News in this category4malayalees Recommends