ലാല്‍കെയേഴ്‌സിന്റെ ചികിത്സാധനസഹായം കൈമാറി

ലാല്‍കെയേഴ്‌സിന്റെ ചികിത്സാധനസഹായം കൈമാറി
ലാല്‍ കെയെര്‍സ് ബഹ്‌റൈന്‍ നടത്തി വരുന്ന പ്രതിമാസ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനുവരി മാസത്തെ സഹായം കൈമാറി. ബഹ്‌റൈന്‍ ലാല്‍ കെയെര്‍സ് അംഗങ്ങള്‍ സമാഹരിച്ച ചികിത്സാധനസഹായം സുപ്രസിദ്ധ സിനിമാതാരം ശ്രീ. മനോജ് കെ. ജയന്റെ കൈയില്‍ നിന്നും ലാല്‍ കെയെര്‍സ് ബഹ്‌റൈന്‍ പ്രസിഡന്റ് ജഗത് കൃഷ്ണകുമാര്‍ സ്വീകരിക്കുകയും പിന്നീട് ഇരു വൃക്കകളും തകരാറിലായി കഴിഞ്ഞ നാല് വര്‍ഷമായി ചികിത്സയിലുള്ള കൊല്ലം, മുണ്ടയ്ക്കല്‍ സന്തോഷ് കുമാറിന്റെ ഭാര്യ ഷൈനിക്കു നാട്ടില്‍ വച്ച് നേരിട്ട് ആ തുക കൈമാറുകയും ചെയ്തു.

അടിയന്തിരമായി ചെയ്യേണ്ട ശസ്ത്രക്രിയയ്ക്കും, തുടര്‍ചികിത്സയ്ക്കായും സുമനസ്സുകളുടെ കനിവ് തേടിക്കൊണ്ടിരിക്കുകയാണ് ഈ കുടുംബം. സഹായം എത്തിക്കാന്‍ താല്പര്യമുള്ളവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറില്‍ ബന്ധപ്പെടുക +91 8129963197.

Other News in this category



4malayalees Recommends