ഡെങ്കിപ്പനി ആശങ്കയുണര്‍ത്തുന്നു, ഒമാനില്‍ 40 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചു, ജാഗ്രതാ നിര്‍ദേശം

ഡെങ്കിപ്പനി ആശങ്കയുണര്‍ത്തുന്നു, ഒമാനില്‍ 40 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചു, ജാഗ്രതാ നിര്‍ദേശം
ഡെങ്കിപ്പനിയില്‍ വിറച്ച് ഒമാന്‍. ഇതുവരെ 40 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. ഡെങ്കിപ്പനി പടര്‍ന്നു പിടിക്കുകയാണ്. ഡെങ്കിപ്പനി പടര്‍ത്തുന്ന ഈഡിസ് ഈജിപ്തി കൊതുകകളുടെ വര്‍ദ്ധനവാണ് രോഗം പടര്‍ന്ന് പിടിക്കാന്‍ കാരണം.

മസ്‌കത്ത് നഗരസഭയുമായി ചേര്‍ന്ന് ആരോഗ്യ മന്ത്രാലയം കൊതുക് നിര്‍മ്മാര്‍ജനവുമായി ബന്ധപ്പെട്ട ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ച് വരികയാണ്. ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദ്ദേശവുമുണ്ട്.

ക്യാമ്പയിനില്‍ വീടുകളിലെ സന്ദര്‍ശനം പ്രധാനമാണെന്നും റെക്കോര്‍ഡ് സമയംകൊണ്ട് പകര്‍ച്ചവ്യാധി നിര്‍മാര്‍ജനം ചെയ്തില്ലെങ്കില്‍ പൊതുജനാരോഗ്യത്തിന് ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്നും ആരോഗ്യ മന്ത്രാലയ ഡയറക്ടര്‍ ഡോ. അഹ്മദ് മുഹമ്മദ് അല്‍ സൗദി പറഞ്ഞു.


Other News in this category4malayalees Recommends