അമേരിയ്ക്കക്ക് അനധികൃത ഇമിഗ്രേഷന്‍ കാരണം വര്‍ഷം തോറും 250 ബില്യണ്‍ ഡോളറിന്റെ നഷ്ടം;അതിര്‍ത്തിയിലെ കടുത്ത സുരക്ഷാ സംവിധാനത്തിനായും മറ്റും വര്‍ഷത്തില്‍ ചെലവാകുന്നത് വന്‍ തുക; വ്യാജകണക്കെന്ന് വിമര്‍ശനം

അമേരിയ്ക്കക്ക് അനധികൃത ഇമിഗ്രേഷന്‍ കാരണം വര്‍ഷം തോറും 250 ബില്യണ്‍ ഡോളറിന്റെ നഷ്ടം;അതിര്‍ത്തിയിലെ കടുത്ത സുരക്ഷാ സംവിധാനത്തിനായും മറ്റും വര്‍ഷത്തില്‍ ചെലവാകുന്നത് വന്‍ തുക; വ്യാജകണക്കെന്ന് വിമര്‍ശനം
അനധികൃത കുടിയേറ്റം മൂലം യുഎസിന് വര്‍ഷത്തില്‍ 250 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടാകുന്നുവെന്ന് മുന്നറിയിപ്പേകി യുഎസ് ഗവണ്‍മെന്റ് . ഇമിഗ്രേഷനുമായി ബന്ധപ്പെട്ട് യുഎസ് കോണ്‍ഗ്രസില്‍ വച്ച് നടന്ന ചര്‍ച്ചക്കിടെയാണ് സര്‍ക്കാര്‍ ഈ കണക്ക് വീണ്ടും നിരത്തിയിരിക്കുന്നത്. യുഎസ്-മെക്സിക്കോ ബോര്‍ഡറില്‍ അനധികൃത കുടിയേറ്റം തടയുന്നതിനായി നിര്‍മിക്കാന്‍ നീക്കം ശക്തിപ്പെടുമ്പോഴാണ് ഈ കണക്ക് വീണ്ടും ഉയരുന്നതെന്നത് നിര്‍ണായകമാണ്.

നിയമവിരുദ്ധ കുടിയേറ്റം തടയുന്നതിനായി അതിര്‍ത്തി സുരക്ഷാ സംവിധാനങ്ങള്‍ക്കായി യുഎസിന് വന്‍ തുക വര്‍ഷം തോറും ചെലവാക്കേണ്ടി വരുന്നുവെന്നും ട്രംപ് മുന്നറിയിപ്പേകുന്നു. ഇത്തരത്തിലൊരു മതില്‍ നിര്‍മിക്കുന്നതിനുള്ള പണം മെക്സിക്കോ നല്‍കുമെന്ന് ഇക്കഴിഞ്ഞ ഓഗസ്റ്റിലടക്കം വെളിപ്പെടുത്തിയിരുന്നു. അനധികൃത കുടിയേറ്റത്തിനെതിരെ ട്രംപ് അടുത്ത കാലത്ത് നിരവധി പ്രസ്താവനകള്‍ നടത്തുകയും ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിനായി ഊതിപ്പെരുപ്പിച്ച കണക്കുകളാണ് നിരത്തുന്നതെന്നും ഇത്തരത്തില്‍ ചെലവാകുന്ന തുക ഇതിലും ചെറുതാണെന്നുമാണ് ടൊറന്റോ സ്റ്റാറിലെ ഡാനിയേല്‍ ഡെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.


ഈ വിഷയത്തെക്കുറിച്ച ്ട്രംപ് പലപ്പോഴായി നിരത്തിയിരിക്കുന്ന കണക്കുള്‍ പൂര്‍ണമായും ശരിയല്ലെന്നും ഈ വിഷയത്തില്‍ ട്രംപിന് വലിയ ധാരണ അല്ലെങ്കില്‍ മുന്‍വിധിയാണെന്നുമാണ് ആരോപണമുണ്ട്. അതായത് അനധികൃത കുടിയേറ്റം കാരണം വര്‍ഷത്തില്‍ വര്‍ഷത്തില്‍ 113 ബില്യണ്‍ ഡോളര്‍ ചെലവാകുന്നുവെന്നായിരുന്നു2016 ഓഗസ്റ്റില്‍ ട്രംപ് അരിസോണ് പ്രശ്നത്തില്‍ ഉയര്‍ത്തിക്കാട്ടിയിരുന്നത്.രേഖയില്ലാതെയെത്തുന്നവരും അതിര്‍ക്കപ്പുറത്ത് നിന്ന് വരുന്നവരുമായവര്‍ രണ്ട് വര്‍ഷത്തിനിടെ ഇരട്ടിച്ചിരിക്കുന്നുവെന്നും സൂചനയുണ്ട്.

Other News in this category4malayalees Recommends