രജനി അജിത്ത് ആരാധകര്‍ ഏറ്റുമുട്ടി ; ഒരാളുടെ നില ഗുരുതരം ; ഒരേ ദിവസം സിനിമ റിലീസ് ചെയ്തതോടെ വാക്‌പോരും സംഘര്‍ഷവും

രജനി അജിത്ത് ആരാധകര്‍ ഏറ്റുമുട്ടി ; ഒരാളുടെ നില ഗുരുതരം ; ഒരേ ദിവസം സിനിമ റിലീസ് ചെയ്തതോടെ വാക്‌പോരും സംഘര്‍ഷവും
തമിഴ്‌നാട്ടിലെ വെല്ലൂരില്‍ രജനികാന്ത് അജിത്ത് ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടി. രണ്ടുപേര്‍ക്ക് കുത്തേറ്റു. ഒരാളുടെ നില ഗുരുതരമാണ്. അജിത്ത് ചിത്രം വിശ്വാസവും രജനീകാന്ത് ചിത്രം പേട്ടയും ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്.

പുലര്‍ച്ചെ നടന്ന പ്രദര്‍ശനത്തിനു ശേഷം ഉണ്ടായ ആഘോഷ പരിപാടികള്‍ക്കിടെയാണ് ഇരുവരുടെയും ആരാധകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. അജിത്ത് ചിത്രമായ വിശ്വാസം കാണാന്‍ പണം നല്‍കിയില്ലെന്നാരോപിച്ച് തമിഴ്‌നാട്ടിലെ കാഠ്പാഠിയില്‍ മകന്‍ അച്ഛനെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചു.

45 വയസുകാരന്‍ പാണ്ഡ്യനെയാണ് മകന്‍ അജിത്ത് കുമാര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പൊള്ളലേറ്റ പാണ്ഡ്യന്റെ നില ഗുരുതരമാണ്. അജിത്ത് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു

Other News in this category4malayalees Recommends