തന്നെ ഒരു മുഖ്യമന്ത്രിയായല്ല ക്ലാര്‍ക്കായി കാണുന്നു ; കോണ്‍ഗ്രസ് എല്ലാത്തിലും ഇടപെടുന്നു ; കര്‍ണാടകയില്‍ കുമാരസ്വാമി ഇടഞ്ഞു ; രാഹുല്‍ഗാന്ധിയ്ക്ക് പുതിയ തലവേദന

തന്നെ ഒരു മുഖ്യമന്ത്രിയായല്ല ക്ലാര്‍ക്കായി കാണുന്നു ; കോണ്‍ഗ്രസ് എല്ലാത്തിലും ഇടപെടുന്നു ; കര്‍ണാടകയില്‍ കുമാരസ്വാമി ഇടഞ്ഞു ; രാഹുല്‍ഗാന്ധിയ്ക്ക് പുതിയ തലവേദന
കര്‍ണാടകയില്‍ ജെഡിഎസിനെ കൂട്ടുപിടിച്ച് അധികാരത്തിലേറിയ ആശ്വസത്തിലായിരുന്നു രാഹുല്‍ഗാന്ധി. മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ഏതായാലും കോണ്‍ഗ്രസുമായി ഉടക്കിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ അധികം കാലം പോകില്ലെന്നാണ് നേതാവ് പറയുന്നത്.

ജെഡിഎസ് എംഎല്‍എമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇതു സംബന്ധിച്ചു പരാമര്‍ശം നടത്തിയത്. മുഖ്യമന്ത്രിയെ പോലെയല്ല, ഒരു ക്ലര്‍ക്കിനെ പോലെയാണ് താന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു കുമാരസ്വാമിയുടെ പരാമര്‍ശം. കോണ്‍ഗ്രസ് എല്ലായിടത്തും ഇടപെടുന്നു. മുഖ്യമന്ത്രിയെ പോലയല്ല, വെറും ഒരു ക്ലര്‍ക്കിനെ പോലെയാണ് താന്‍ പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ അവരുടെ കീഴ്ജീവനക്കാരനായാണ് കാണുന്നത്.

വല്യേട്ടനെ പോലെ കോണ്‍ഗ്രസ് പെരുമാറുന്നു. എല്ലാ ഉത്തരവുകളിലും ഒപ്പുവയ്പ്പിക്കുന്നു എന്ന് കുമാരസ്വാമി പറഞ്ഞതായി ഒരു ജെഡിഎസ് എംഎല്‍എയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോര്‍പറേഷനുകളിലേക്കും ബോര്‍ഡുകളിലേക്കും ചെയര്‍മാനെ നിശ്ചയിച്ചതിലും മന്ത്രിസഭാ പുനഃസംഘടനയിലും കുമാരസ്വാമി അസ്വസ്ഥനാണെന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Other News in this category4malayalees Recommends