വീട്ടുകാര്‍ തീരുമാനിച്ച് ഉറപ്പിച്ചതല്ല ; കുറേ നാളായി പ്രണയത്തിലായിരുന്നു ; വിവാഹത്തെ കുറിച്ച് വിശാല്‍

വീട്ടുകാര്‍ തീരുമാനിച്ച് ഉറപ്പിച്ചതല്ല ; കുറേ നാളായി പ്രണയത്തിലായിരുന്നു ; വിവാഹത്തെ കുറിച്ച് വിശാല്‍
വരലക്ഷ്മി ശരത് കുമാറുമായി പ്രണയമാണെന്നും ഉടന്‍ വിവാഹമുണ്ടാകുമെന്നും ഗോസിപ്പ് അടിച്ചിറക്കിയവര്‍ ഞെട്ടിയിരിക്കുകയാണ്. വിശാല്‍ തന്റെ പ്രണയ വിവാഹത്തെ കുറിച്ച് പറയുന്നതിങ്ങനെ

പുറത്തുവന്ന വാര്‍ത്ത ഞങ്ങളുടേത് വീട്ടുകാര്‍ തീരുമാനിച്ചുറപ്പിച്ച വിവാഹമാണെന്നാണ്. എന്നാല്‍ ഞങ്ങള്‍ കുറേ നാളുകളായി പ്രണയത്തിലായിരുന്നു. അധികമാര്‍ക്കും അറിയാത്ത കാര്യമായിരുന്നു അത്. അനീഷ എന്നാണ് പെണ്‍കുട്ടിയുടെ പേര്. വിവാഹനിശ്ചയവും വിവാഹവും എന്നു വേണമെന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങളാകുന്നേയുള്ളൂ. വെള്ളിയാഴ്ച്ച ഇരു കുടുംബങ്ങളും തമ്മിലുള്ള കൂടിക്കാഴ്ച്ച നടക്കും. ഫെബ്രുവരി 2നു ശേഷം എന്നു വേണമെങ്കിലും നടക്കാം. ഔദ്യോഗികമായി അടുത്ത ആഴ്ച്ച പ്രഖ്യാപിക്കും.' വിശാല്‍ പറഞ്ഞു.

ആരാധകരെയും തമിഴ് സിനിമാ പ്രേക്ഷകരെയും ഞെട്ടിച്ചു കൊണ്ടാണ് വിശാലിന്റെ വിവാഹ വാര്‍ത്ത പുറത്തു വന്നത്. ഓഗസ്റ്റോടെ വിവാഹം നടക്കുമെന്നാണ് കരുതുന്നതെന്നും വിശാല്‍ പറഞ്ഞു. നടികര്‍ സംഘത്തിന്റെ പുതിയ കെട്ടിടത്തിന്റെ പണി തീര്‍ന്നാലുടന്‍ വിവാഹം ഉണ്ടാകും. അതില്‍ മാറ്റമില്ലെന്നും വിശാല്‍ പറഞ്ഞു

Other News in this category4malayalees Recommends