നഴ്‌സ് ശക്തിയായി വലിച്ചു ; കുഞ്ഞിന്റെ ശരീരം രണ്ടായി മുറിഞ്ഞ് ഗര്‍ഭപാത്രത്തില്‍

നഴ്‌സ് ശക്തിയായി വലിച്ചു ; കുഞ്ഞിന്റെ ശരീരം രണ്ടായി മുറിഞ്ഞ് ഗര്‍ഭപാത്രത്തില്‍
രാജസ്ഥാനിലെ ജയ്‌സാല്‍മേഖില്‍ പ്രസവത്തിനിടെ നവജാത ശിശുവിന്റെ ശരീരം രണ്ടായി മുറിഞ്ഞു. പ്രസവത്തിനിടെ നഴ്‌സ് കുഞ്ഞിനെ ശക്തിയായി പുറത്തേക്ക് വലിച്ചതിനെ തുടര്‍ന്നാണ് അപകടം. ജയ്‌സാല്‍മേറിലെ റാംഗഡിലുള്ള സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം.

ദിക്ഷ കന്‍വാറെന്ന യുവതിക്കാണ് ദുരനുഭവം. പ്രസവ സമയത്ത് കുഞ്ഞിനെ ശക്തിയായി വലിച്ചതോടെ ശരീരം രണ്ടായി മുറിഞ്ഞു. ഒരു ഭാഗം ഗര്‍ഭ പാത്രത്തില്‍ തന്നെ കുടുങ്ങുകയും ചെയ്തു. പിന്നാലെ ദിക്ഷയെ ജോധ്പൂരിലുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ഇവിടെയെത്തിയപ്പോഴാണ് കുഞ്ഞിന്റെ ശരീരം മുറിഞ്ഞ് കുടുങ്ങിയ വിവരം വീട്ടുകാര്‍ അറിയുന്നത്.

അപകടത്തെ കുറിച്ച് തങ്ങളോട് പറഞ്ഞില്ലെന്ന് പിതാവ് തിലോക് പറയുന്നു. എന്നാല്‍ റാംഗഡിലെ ഡോക്ടര്‍മാര്‍ ആരോപണം നിഷേധിച്ചു. പ്ലാസന്റ മാത്രമേ പുറത്തേക്ക് വരാതിരുന്നുള്ളൂവെന്ന് അവര്‍ പറഞ്ഞു. ആശുപത്രി ജീവനക്കാര്‍ക്കെതിരെ കേസെടുത്തു. കുഞ്ഞിന്റെ ശരീരഭാഗം പരിശോധനയില്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

Other News in this category4malayalees Recommends